തന്റെ കന്യകാത്വം നഷ്ടപ്പെട്ടത് ഉറക്കത്തില്‍, അതില്‍ നിന്നും മോചിതയാകാന്‍ നന്നായി കഷ്ടപ്പെട്ടു; കാമുകനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രമുഖ നടി

 


ന്യൂയോര്‍ക്ക്: (www.kvartha.com 28.04.2018) മുന്‍ കാമുകനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അമേരിക്കന്‍ നടിയും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ എയ്മി ഷൂമര്‍ രംഗത്ത്. 2000 ല്‍ എന്‍ ബി സി സംഘടിപ്പിച്ച അഞ്ചാമത് മത്സരത്തിലെ മത്സരാര്‍ത്ഥിയായെത്തിയ താരമാണ് എയ്മി. എന്നാല്‍ എയ്മി ഇപ്പോള്‍ തന്റെ മുന്‍ കാമുകനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കയാണ്.

നേരത്തെ ഇക്കാര്യം ഓപ്ര വിന്‍ഫ്രി ഷോയില്‍ ഇവര്‍ തുറന്നു പറഞ്ഞിരുന്നു. റസലീങ് താരം ഡോള്‍ഫ് സിര്‍, കോമഡി താരം ആന്തണി ജെസെലനിക്ക്, ഫര്‍ണീച്ചര്‍ ഡിസൈനര്‍ ബെന്‍ ഹാനിഷ് എന്നിവരുമായി ഷൂമര്‍ പ്രണയത്തിലായിരുന്നു. 36 കാരിയായ ഷൂമര്‍ അടുത്തിടെയാണു ഷെഫ് ക്രിസ് ഫിഷറെ വിവാഹം കഴിച്ചത്. അതിനിടെയാണ് കാമുകനില്‍ നിന്നു താന്‍ പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് ഇവര്‍ പറഞ്ഞത്. സംഭവം ഇങ്ങനെയാണ്;

  തന്റെ കന്യകാത്വം നഷ്ടപ്പെട്ടത് ഉറക്കത്തില്‍, അതില്‍ നിന്നും മോചിതയാകാന്‍ നന്നായി കഷ്ടപ്പെട്ടു; കാമുകനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രമുഖ നടി

കാമുകന്റെ ഇംഗിതത്തിന് താന്‍ വഴങ്ങിക്കൊടുത്തിരുന്നില്ല. ഉറക്കത്തിലാണ് എനിക്ക് എന്റെ കന്യകാത്വം നഷ്ടപ്പെട്ടത്. ആ സാഹചര്യവുമായി ഒത്തുപോകാന്‍ ഞാന്‍ നന്നായി വിഷമിച്ചിരുന്നു . ആദ്യം തന്നെ എന്റെ കാമുകന്‍ ചെയ്ത കാര്യം എന്താണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. അക്കാര്യങ്ങളൊന്നും ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. അയാള്‍ എന്റെ കാമുകനായിരുന്നു. ഞാന്‍ അയാളെ ഒരുപാട് സ്‌നേഹിച്ചിരുന്നു. അയാള്‍ക്ക് ആശ്വാസമാകേണ്ടവളായിരുന്നു ഞാന്‍.

അന്ന് അയാളോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി എനിക്ക്. ആ ഒരു അസ്വസ്ഥത ഒരുപാട് കാലം എന്നില്‍ നിലനിന്നു. എന്റെ ദേഷ്യം ശമിപ്പിക്കാന്‍ പാടുപെട്ട അയാളെ സമാധാനിപ്പിക്കാനാണ് എനിക്ക് തോന്നിയത്. ഇത്തരം സാഹചര്യങ്ങളില്‍ പത്തില്‍ ഒന്‍പത് പേരും സ്ത്രീകളെയാവും സംശയിക്കുക. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ചെയ്യുന്ന കാര്യങ്ങളാണിതെന്ന് അവര്‍ ഓര്‍ക്കുന്നില്ല എന്നും ഷൂമര്‍ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ഷൂമര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വീഡിയോ കാണാം.

Keywords: Amy Schumer Shares Her Experience With ‘Gray-Area molest’, New York, News, Molestation, Allegation, Video, Actress, Cinema, Entertainment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia