സംവിധായകനും നിര്‍മാതാക്കള്‍ക്കും വധഭീഷണി; 'അമ്മ'യുടെ ചിത്രീകരണം നീട്ടിവെച്ചു
Feb 5, 2017, 15:38 IST
മുംബൈ : (www.kvartha.com 05.02.2017) സംവിധായകനും നിര്‍മാതാക്കള്‍ക്കും വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ തലൈവിയുടെ കഥ പറയുന്ന സിനിമയുടെ ചത്രീകരണം നീട്ടിവെച്ചു. 'അമ്മ' എന്ന സിനിമയുടെ സംവിധായകന്‍ ഫൈസല്‍ സെയ്ഫിനും നിര്‍മാതാക്കള്‍ക്കും നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്. തമിഴ്‌നാട്ടിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ഭീഷണി.
അതേസമയം മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ വിഷയമായി വരുമെന്നതിനാല്‍ ചിത്രം കാണാതെ നിലപാടുകള്‍ സ്വീകരിക്കരുതെന്ന് സംവിധായകന്‍ ഫൈസല്‍ സെയിഫ് പറഞ്ഞു. ജയലളിതയുടെ മരണത്തെ തുടര്‍ന്ന ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ളവ മാറ്റി എഴുതിയ പ്രോജക്റ്റില്‍ രാഗിണി ദ്വിഗ്‌വേദി, പ്രശാന്ത് നാരായണ്‍, രജ്പാല്‍ യാദവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അഭിനയിക്കുന്നത്.

Also Read:
മംഗളൂരുവിലെ വ്യാപാരിയെ ഉപ്പളയില്‍ നിന്നും തട്ടിക്കൊണ്ടുപോയി 43,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒമ്പതുപേര്‍ക്കെതിരെ കേസ്; രണ്ടുപേര്‍ പിടിയില്‍
Keywords: AMMA movie Director Faisal Saif faces dead threat, Mumbai, Politics, Message, News, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.