അമിതാഭ് ബച്ചനു ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം; ചികിത്സിക്കാന്‍ ഒരു സംഘം ഡോക്ടര്‍മാര്‍

 


ന്യൂഡല്‍ഹി: (www.kvartha.com 13.03.2018) ബോളിവുഡ് താരം അമിതാഭ് ബച്ചനു ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം. ജോധ്പുരില്‍ 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു ബിഗ് ബിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. താരത്തെ ശ്രുശ്രൂഷിക്കാനായി ഒരു സംഘം ഡോക്ടര്‍മാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

തനിക്ക് വയ്യാതായ വിവരം സ്ഥിരീകരിച്ചു ബച്ചന്‍ ബ്ലോഗില്‍ കുറിപ്പെഴുതി. വിശ്രമത്തിലാണെന്നും വേദനയില്ലാതെ വിജയം നേടാനാകില്ലെന്നും താരം ബ്ലോഗില്‍ വിശദീകരിച്ചു.

  അമിതാഭ് ബച്ചനു ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം; ചികിത്സിക്കാന്‍ ഒരു സംഘം ഡോക്ടര്‍മാര്‍

കഴിഞ്ഞ ഒരു മാസമായി സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ബിഗ് ബി ജോധ് പൂരിലുണ്ട്. ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്. ആമീര്‍ ഖാന്‍, കത്രീനാ കൈഫ്, ഫാത്ത്വിമ സേന ഷെയ്ഖ് തുടങ്ങിയവര്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ബച്ചന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. അതേസമയം താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Amitabh Bachchan Falls Ill, Doctors Rush To Jodhpur To Treat The Actor, New Delhi, News, Hospital, Treatment, Doctor, Blogger, Cinema, Entertainment, Bollywood, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia