Depp-Amber Trial | ജോണി ഡെപിനെ ഒന്നിലധികം തവണ മർദിച്ചതായി മുന്‍ ഭാര്യ ആംബർ ഹേർഡ്; 'ഇത് ആക്രമണമല്ല, സ്വയം പ്രതിരോധം'
May 20, 2022, 16:24 IST
ന്യൂയോര്‍ക്: (www.kvartha.com) ഹോളിവുഡ് താരം ജോണി ഡെപിനെ താന്‍ പലതവണ മര്‍ദിച്ചതായി മുന്‍ ഭാര്യയും നടിയുമായ ആംബര്‍ ഹേര്‍ഡ്. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടതുപോലെ ആക്രമിച്ചിട്ടില്ലെന്നും അവര്‍ വാദിച്ചു. രണ്ട് അഭിനേതാക്കളും കോടിക്കണക്കിന് ഡോളറിന്റെ മാനനഷ്ടക്കേസ് കൊടുത്തിരിക്കുകയാണ്. വിര്‍ജീനിയ കോടതിയില്‍ കേസ് നടന്നുവരികയാണ്.
ജോണി ആംബര്‍ ഹേര്‍ഡിനെതിരെ 50 മില്യൻ ഡോളറിന്റെ മാനനഷ്ടകേസാണ് കൊടുത്തിരിക്കുന്നത്. ആംബര്‍ ഹേര്‍ഡ് വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ കുറിപ്പ് തന്റെ കരിയറിനെ ദോഷകരമായി ബാധിച്ചെന്ന് നടന്‍ ആരോപിച്ചു. ലേഖനത്തില്‍, ആംബര്‍ ജോണിയുടെ പേര് പറഞ്ഞില്ലെങ്കിലും, താന്‍ ഗാര്‍ഹിക പീഡനത്തെ അതിജീവിച്ചവളാണെന്ന് നടി പറഞ്ഞു. ആംബറിന്റെ പീഡനത്തിന് ഇരയായത് താനാണെന്നും ജോണി ആരോപിച്ചു. ഇതോടെ ജോണിക്കെതിരെ 100 മില്യൻ ഡോളറിന് ആംബര്‍ മാനനഷ്ട കേസ് കൊടുത്തു. രണ്ട് കേസുകളിലും ഒരേസമയം വിചാരണ നടക്കുകയാണ്.
ബുധനാഴ്ച നടന്ന വിചാരണയ്ക്കിടെ ജോണി എങ്ങനെയാണ് അക്രമാസക്തനാകുന്നതെന്നും താനെങ്ങനെയാണ് 'സ്വയം പ്രതിരോധിച്ചിരുന്നതെന്നും' നടി പറഞ്ഞു, പലതവണ ഞാന്‍ ശരീരം ഉപയോഗിച്ച് പ്രതിരോധിച്ചിട്ടുണ്ട്, അടിക്കുന്നതും ഇടിക്കുന്നതുമെല്ലാം അതില്‍ ഉള്‍പെടുന്നു. വര്‍ഷങ്ങളോളം എല്ലാ ഉപദ്രവങ്ങളും സഹിച്ച ശേഷമാണ് പ്രതിരോധിക്കാന്‍ ശ്രമിച്ചതെന്നും താരം അവകാശപ്പെട്ടു.
ജോണിയുടെ അഭിഭാഷകന്‍ തനിക്കെതിരായ ഗാര്‍ഹിക പീഡന ആരോപണത്തെക്കുറിച്ച് ക്രോസ്-വിസ്താരം നടത്തിയപ്പോള്‍, താൻ ഒരിക്കലും ഡെപിനെയോ മറ്റാരെങ്കിലുമോ ആക്രമിച്ചിട്ടില്ലെന്ന് ആംബര്‍ വ്യക്തമാക്കി. ജോണി തന്നെ ശാരീരികവും ലൈംഗികവുമായും പീഡിപ്പിച്ചെന്ന് ആംബര്‍ ആരോപിച്ചു. ഈ ആരോപണങ്ങള്‍ ജോണി നിഷേധിച്ചു. ഈ കേസിലെ വിധി മെയ് 27 ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ദശാബ്ദം മുമ്പ് ദ റം ഡയറിയുടെ ചിത്രീകരണത്തിനിടെയാണ് ആംബറും ജോണിയും കണ്ടുമുട്ടുന്നത്. രണ്ട് പേരും 2015 ല്‍ വിവാഹിതരായെങ്കിലും രണ്ട് വര്‍ഷത്തിനുള്ളില്‍ വിവാഹമോചനം നേടി.
Keywords: New York, USA, America, News, Controversy, Court, Actress, Actor, Hollywood, Cinema, Couples, Divorce, Case, Complaint, International, Amber Heard admits to hitting Johnny Depp multiple times, claims it wasn’t assault but self-defence.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.