ഒരുമിച്ചുപോകാനാകില്ല; അമല പോള്‍ വിവാഹമോചന ഹര്‍ജി നല്‍കി

 


ചെന്നൈ: (www.kvartha.com 06.08.2016) പ്രശസ്ത തെന്നിന്ത്യന്‍ താരം അമലപോള്‍ ഭര്‍ത്താവും തമിഴ് സംവിധായകനുമായ എ.എല്‍.വിജയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ചെന്നൈ കുടുംബ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അഡ്വക്കേറ്റ് സജീബ് ജോസ് കിടങ്ങൂര്‍ മുഖാന്തരമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഇരുവര്‍ക്കും ഒരുമിച്ച് പോകാനാവാത്ത സാഹചര്യമാണെന്നും അതിനാല്‍ വിവാഹ മോചനം അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയില്‍ വിജയും കുടുംബവും എത്തിയിരുന്നു. ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി.

2011 ദൈവത്തിരുമകള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് വിജയുമായി അമല പ്രണയത്തിലാവുന്നത്. തുടര്‍ന്ന് 2014 ല്‍ വിവാഹനിശ്ചയം കൊച്ചിയില്‍ നടന്നു. ചെന്നൈയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.

വൈവാഹിക ജീവിതത്തില്‍ സത്യസന്ധതയും വിശ്വാസ്യതയും പുലര്‍ത്താന്‍ അമലയ്ക്ക്
ഒരുമിച്ചുപോകാനാകില്ല; അമല പോള്‍ വിവാഹമോചന ഹര്‍ജി നല്‍കി
കഴിഞ്ഞില്ലെന്നും അതിനാലാണ് വിവാഹമോചനം തേടാന്‍ തീരുമനിച്ചതെന്നും വിജയ് അടുത്തിടെ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. വിയജ് യുടെ പിതാവും അമലയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. അമല അനുസരണയില്ലാത്തവളാണെന്നും തുടരെ പുതിയ സിനിമകളില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടതാണ് വിജയ് യെ ചൊടിപ്പിച്ചതെന്നും പിതാവ് ആരോപിച്ചിരുന്നു.


Keywords:  Amala Paul files divorce case, Chennai, Allegation, Actress, Director, Family, Parents, Cinema, Entertainment. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia