ഷൂട്ടിംഗിന്റെ പേരില്‍ നടിയെ അമേരിക്കയിലെത്തിച്ച് ഫ് ളാറ്റില്‍ തടവിലാക്കി ദിവസങ്ങളോളം പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ്
Jul 26, 2017, 15:54 IST
കൊച്ചി: (www.kvartha.com 26.07.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് യുവനടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിന് പിന്നാലെ മലയാള സിനിമ വന്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരിക്കുകയാണ്. പല നടികളും സിനിമാ മേഖലയിലെ മറ്റു പ്രവര്‍ത്തകരും തങ്ങള്‍ നേരിട്ടിട്ടുള്ള ദുരനുഭവങ്ങള്‍ വിവരിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ നടിമാരോട് മലയാള സിനിമ മാന്യമായരീതിയിലാണ് പെരുമാറുന്നതെന്ന നിലപാടിലാണ് സൂപ്പര്‍ താരങ്ങളുള്‍പ്പെടെയുള്ളവര്‍. അതിനിടെ മലയാള സിനിമ അത്ര ശുദ്ധമല്ലെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. പ്രേം നസീറിന്റെ നായികയായി അഭിനയിച്ചിട്ടുള്ള മുന്‍കാല നായികയ്ക്കുണ്ടായ ദുരനുഭവമാണ് അഷ്‌റഫ് തുറന്നുപറഞ്ഞത്. 1982ല്‍ നടന്ന സംഭവമാണ് അദ്ദേഹം വിവരിച്ചത്. ഷൂട്ടിങ് എന്ന പേരിലാണ് നടിയെ അമേരിക്കയില്‍ എത്തിച്ചത്. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഒരു റെഡ് സ്ട്രീറ്റിലേക്ക് കൊണ്ടുപോയി അവിടെയൊരു ഫ് ളാറ്റില്‍ ദിവസങ്ങളോളം തടവിലാക്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് അഷ് റഫിന്റെ വെളിപ്പെടുത്തല്‍. പീഡനത്തെ തുടര്‍ന്ന് അവശയായ നടി ഒടുവില്‍ എങ്ങനെയോ അവിടെയുള്ള ടെലിഫോണ്‍ എഞ്ചിനീയറായ ആര്‍ട്‌സ് വിജയനുമായി ടെലിഫോണില്‍ ബന്ധപ്പെടുകയും തുടര്‍ന്ന് അദ്ദേഹം സ്ഥലം കണ്ടുപിടിച്ച് നടിയെ എയര്‍പോര്‍ട്ടില്‍ എത്തിക്കുകയുമായിരുന്നു. അതാണ് മലയാള സിനിമ എന്നും അഷ് റഫ് പറയുന്നു.
ഇവിടെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ കുറ്റവാളിയാണെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും അഷ് റഫ് പറയുന്നു. കേസില്‍ കോടതി മറിച്ചു വിധിച്ചാല്‍ പരസ്യ വേദിയില്‍ നടനോട് മാപ്പു ചോദിക്കാനും താന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

Also Read:
മറിഞ്ഞ ലോറിക്കടിയില്‍പെട്ട് ഡ്രൈവര്‍ക്ക് ഗുരുതരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Alleppey Ashraf about Malayalam Cinema, Kochi, News, Malayalam, Actress, America, Cinema, Entertainment, Kerala, Criticism, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.