Birthday Celebration | നടി ശാലിനി അജിതിന്റെ 43-ാം പിറന്നാള്‍ ദിനത്തില്‍ സഹോദരന്‍ റിചാര്‍ഡ് പങ്കുവച്ച ചിത്രം വൈറല്‍; ഈ പ്രായത്തിലും 18 കാരിയുടെ തിളക്കവും പ്രസരിപ്പുമെന്ന് ആരാധകര്‍

 


ചെന്നൈ: (www.kvartha.com) നടി ശാലിനി അജിതിന്റെ 43-ാം പിറന്നാള്‍ ദിനത്തില്‍ സഹോദരന്‍ റിചാര്‍ഡ് പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. അജിതും ശാലിനിയും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ റിചാര്‍ഡ് പങ്കുവച്ചത്. നാല്‍പത്തിമൂന്നാം വയസ്സിലും പതിനെട്ടുകാരിയുടെ തിളക്കവും പ്രസരിപ്പുമാണ് താരത്തിന്.

Birthday Celebration | നടി ശാലിനി അജിതിന്റെ 43-ാം പിറന്നാള്‍ ദിനത്തില്‍ സഹോദരന്‍ റിചാര്‍ഡ് പങ്കുവച്ച ചിത്രം വൈറല്‍; ഈ പ്രായത്തിലും 18 കാരിയുടെ തിളക്കവും പ്രസരിപ്പുമെന്ന് ആരാധകര്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമായിരുന്ന ശാലിനിയുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകര്‍ ഏറെ സ്‌നേഹത്തോടെ ഏറ്റെടുക്കാറുണ്ട്. നിരവധി ആരാധകരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രത്തിന് കമന്റുമായി എത്തുന്നത്.

അജിത്തുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തോട് വിട പറഞ്ഞ ശാലിനി ഒടുവില്‍ അഭിനയിച്ചത് 'പിരിയാതെ വരം വേണ്ടും' എന്ന തമിഴ് ചിത്രത്തിലാണ്. അനൗഷ്‌ക, അദ്വൈത് എന്നീ രണ്ടു കുട്ടികളാണ് താരദമ്പതികള്‍ക്കുള്ളത്.

Keywords: Ajith Kumar and Shalini celebrate her birthday with kids, Chennai, News, Actress, Birthday Celebration, Cinema, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia