ബോളിവുഡ് സിനിമാ മേഖലയെ ഉത്തര്‍പ്രദേശിലേക്ക് പറിച്ച് നടാനൊരുങ്ങി യോഗി; ചലച്ചിത്ര താരങ്ങളും നിര്‍മ്മാതാക്കളുമായി ഫിലിം സിറ്റിയുമായി ബന്ധപ്പെട്ട് ചര്‍ച്ച, വിമര്‍ശനവുമായി ശിവസേന
Dec 2, 2020, 13:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 02.12.2020) ബോളിവുഡ് സിനിമാ മേഖലയെ ഉത്തര്‍പ്രദേശിലേക്ക് പറിച്ച് നടാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നോയിഡയില്‍ നിര്‍ദ്ദിഷ്ട ചിത്രനഗരി ഫിലിം സിറ്റിയുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളും നിര്‍മ്മാതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുന്നു. ചലച്ചിത്ര നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നല്‍കുന്ന സബ് സിഡികളെക്കുറിച്ച് യോഗി സിനിമാ മേഖലയിലുള്ളവരുമായി വിശദീകരിച്ചു എന്നാണ് റിപോര്‍ട്.
അതേസമയം യോഗിയുടെ നീക്കങ്ങള്‍ക്ക് വിമര്‍ശനവുമായി ശിവസേന രംഗത്തെത്തി. മുംബൈയില്‍ നിന്ന് ഫിലിംസിറ്റിയെ മറ്റൊരിടത്തേക്ക് മാറ്റാന്‍ എളുപ്പമാകില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
'സൗത്ത് ഇന്ത്യന്‍ സിനിമാ രംഗവും വളരെ വലുതാണ്. ബംഗാളിലും പഞ്ചാബിലും ഫിലിം സിറ്റികളുണ്ട്. ഇവിടെയൊക്കെ യോഗി സന്ദര്‍ശനം നടത്തുമോ. അവിടെയൊക്കെയുള്ള സംവിധായകരോടും ചലച്ചിത്ര പ്രവര്‍ത്തകരോടും അദ്ദേഹം ചര്‍ച്ച നടത്തുമോ'യെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.
ബുദ്ധ്നഗറിലാണ് യുപി സര്‍കാര്‍ ഫിലിം സിറ്റി നിര്‍മ്മിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിക്ഷേപം നടത്താന്‍ മുംബൈ കമ്പനികളെ യോഗി ക്ഷണിക്കുകയും ചെയ്തു. മുംബൈ സന്ദര്‍ശന വേളയിലാണ് യോഗി ബോളിവുഡിനെ വശത്താക്കാന്‍ ശ്രമം ആരംഭിച്ചത്. ചലച്ചിത്ര പ്രവര്‍ത്തകരായ സുഭാഷ് ഘായി, ബോണി കപൂര്‍ എന്നിവരുമായാണ് യോഗി ആദിത്യനാഥ് ചര്‍ച്ച നടത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

