Ahaana Krishna | 'ഭാഗ്യത്തിന് എനിക്കും ഫോണിനും ഒന്നും പറ്റിയില്ല'; വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെ നിലത്ത് തെന്നിവീണ് നടി അഹാന കൃഷ്ണ

 


കൊച്ചി: (www.kvartha.com) വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെ നിലത്ത് തെന്നിവീണ് നടി അഹാന കൃഷ്ണ. നടന്നുവരുന്നതിനിടെ അഹാന ധരിച്ചിരുന്ന നീളന്‍ സ്‌കര്‍ടില്‍ ചവിട്ടി വീഴുകയായിരുന്നു. എന്നാല്‍ സ്‌കര്‍ടിന് പല തട്ടുള്ളതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

'മി, മൈസെല്‍ഫ് ആന്‍ഡ് മി' എന്ന വെബ് സീരിസിന്റെ ആറാം എപിസോഡിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അണിയറ പ്രവര്‍ത്തകര്‍ ഓടി വരുന്നതും 'എനിക്കൊന്നും പറ്റിയില്ല' എന്ന് അഹാന പറയുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

Ahaana Krishna | 'ഭാഗ്യത്തിന് എനിക്കും ഫോണിനും ഒന്നും പറ്റിയില്ല'; വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെ നിലത്ത് തെന്നിവീണ് നടി അഹാന കൃഷ്ണ

വീഴുന്ന സമയത്ത് അഹാനയുടെ കൈയില്‍ സംവിധായകനായ അഭിലാഷ് സുധീഷിന്റെ 13 പ്രൊ മാക്സ് മോഡല്‍ ഐ ഫോണുമുണ്ടായിരുന്നു. എന്നാല്‍ ഫോണിന് കുഴപ്പമൊന്നും പറ്റിയില്ലെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അഹാന കുറിച്ചിട്ടുണ്ട്.

ഒരു കഫെ കേന്ദ്രീകരിച്ചാണ് വെബ് സീരീസ് ഒരുങ്ങുന്നത്. ആകെ ഏഴ് എപിസോഡാണുള്ളത്. എല്ലാ രാത്രിയും ഒരു കോഫി ഷോപില്‍ കണ്ടുമുട്ടുന്ന കഥയാണ് വെബ് സീരിസില്‍ പറയുന്നത്.

Keywords: Ahaana Krishna slipped on the floor during you tube series shooting, Kochi, News, Cinema, Actress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia