ദിലീപിന്റെ ഡി സിനിമാസിന്റെ കൈവശാവകാശരേഖയും സ്‌കെച്ചും കാണാനില്ല; മുക്കിയതാര്?
Jul 19, 2017, 12:26 IST
ചാലക്കുടി: (www.kvartha.com 19.07.2017) നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിന്റെ കൈവശാവകാശ രേഖയും കെട്ടിടത്തിന്റെ സ്‌കെച്ചും കാണാനില്ല. ചാലക്കുടി നഗരസഭയുടെ ഫയല്‍ പരിശോധിച്ചപ്പോള്‍ ഇതുസംബന്ധിച്ച ഒരു വിവരങ്ങളും അതില്‍ കാണാനില്ല. എന്നാല്‍ ഈ രണ്ടു രേഖകളും ഇല്ലാതെ കെട്ടിട നിര്‍മ്മാണത്തിന് പെര്‍മിറ്റ് നല്‍കിയതില്‍ ദുരൂഹത ഏറിയിരിക്കയാണ്. അതേസമയം രേഖകള്‍ കാണാതായത് വിജിലന്‍സിനെ അറിയിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഡി സിനിമാസ് തിയറ്റര്‍ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതാണെന്നു തൃശൂര്‍ ജില്ലാ കലക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. ചാലക്കുടിയിലെ കയ്യേറ്റഭൂമിയിലാണു ദിലീപ്, ഡി സിനിമാസ് തിയറ്റര്‍ നിര്‍മിച്ചതെന്നു തൃശൂര്‍ കലക്ടറുടെ റിപ്പോര്‍ട്ടില്‍ സൂചനയുള്ള സാഹചര്യത്തില്‍ മൊത്തം ഭൂമിയുടെയും പഴയ ഉടമസ്ഥാവകാശ രേഖകള്‍ സംബന്ധിച്ചു റവന്യു വകുപ്പ് ഉന്നതതല അന്വേഷണം നടത്തും.
ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്രയും സ്ഥലം സ്വന്തമാക്കാനാവില്ലെന്നു വ്യക്തമായ സാഹചര്യത്തിലാണു വിശദ അന്വേഷണത്തിലേക്കു നീങ്ങുന്നത്. ചാലക്കുടിയില്‍ ഡി സിനിമാസ് തിയറ്റര്‍ നിര്‍മിച്ചതു കയ്യേറ്റഭൂമിയിലാണെന്നു ചൂണ്ടിക്കാട്ടി സന്തോഷ് എന്നയാള്‍ 2015 ജൂണ്‍ 11നു ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച അന്വേഷണം ഇതുവരേയും എങ്ങും എത്തിയിരുന്നില്ല. ഇപ്പോള്‍ പ്രമുഖ യുവനടിയെ കൊച്ചിയില്‍ ഓടുന്ന കാറില്‍ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കുറ്റം കുറ്റം ചുമത്തി ദിലീപ് അറസ്റ്റിലായതോടെയാണ് കുമരകത്തേയും ചാലക്കുടിയിലേയും ദിലീപിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്.
അതേസമയം വളരെ സങ്കീര്‍ണമായ പ്രശ്‌നമായതിനാല്‍ വിഷയം പഠിച്ചുവരികയാണെന്നും കൊച്ചി ദേവസ്വം അധികൃതരെക്കൂടി ഹിയറിങ്ങിനു വിളിച്ചിട്ടുണ്ടെന്നും കാട്ടി കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ഭൂമി സംബന്ധിച്ചു കൊച്ചി ദേവസ്വത്തോടു ചില ചോദ്യങ്ങള്‍ ചോദിച്ചതിനു മറുപടി ലഭിച്ചിരുന്നു. ദേവസ്വം വകയാണോ ഈ സ്ഥലം എന്നും ആരാഞ്ഞിട്ടുണ്ട്.
സര്‍വേ റിപ്പോര്‍ട്ട് പ്രകാരം വലിയ കോയിത്തമ്പുരാന്‍ കോവിലകത്തിന്റെ പേരിലും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തിന്റെ പേരിലുമാണു ഭൂമി. ഇതില്‍ 35 സെന്റ് തോട് പുറമ്പോക്കാണ്. 17.5 സെന്റ് പലരില്‍ നിന്നു വാങ്ങിയതാണ്. അവര്‍ക്ക് ഈ ഭൂമി എങ്ങനെ സ്വന്തമായെന്നും എങ്ങനെ കരം അടച്ചുവെന്നും മറ്റുമുള്ള കാര്യങ്ങളൊന്നും വ്യക്തമല്ല. ഇതു സംബന്ധിച്ച രേഖകളും കാണാനില്ല.
വിഷയത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നു മധ്യമേഖലാ റവന്യു വിജിലന്‍സിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണു മുഴുവന്‍ ഭൂമിയുടെയും പഴയ കാലത്തേത് ഉള്‍പ്പെടെ ഉടമസ്ഥാവകാശ രേഖകള്‍ പരിശോധിക്കാന്‍ റവന്യു വകുപ്പ് ആലോചിക്കുന്നത്. കയ്യേറ്റത്തിന്റെ വിശദാംശങ്ങള്‍ വിവരിക്കുന്നതല്ലാതെ ഇനി എന്തു ചെയ്യണമെന്ന ശുപാര്‍ശ കലക്ടറുടെ റിപ്പോര്‍ട്ടിലില്ല.
1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് തൃശൂര്‍ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. രാജഭൂമിയായിരുന്ന സ്ഥലം പിന്നീടു സര്‍ക്കാര്‍ ഭൂമിയായി നിജപ്പെടുത്തിയതാണ്. ഇതില്‍ ദേശീയപാതയ്ക്കു കുറച്ചു ഭൂമി വിട്ടുകൊടുത്തു. ഇവിടെ പിന്നീടു ചില പോക്കുവരവു നടന്നതായും കലക്ടര്‍ തിങ്കളാഴ്ച സൂചിപ്പിച്ചിരുന്നു. മുന്‍ കലക്ടര്‍ എം.എസ്. ജയയുടെ കാലത്താണു പരാതി ഉയര്‍ന്നതെന്നും കലക്ടര്‍ പറഞ്ഞു.
അതേസമയം, കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കില്‍ നടന്‍ ദിലീപ് പുറമ്പോക്കു ഭൂമി കയ്യേറിയെന്ന ആരോപണത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം കലക്ടര്‍ക്കു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.

Also Read:
കാസര്‍കോട് നഗരസഭ കടപ്പുറം സൗത്ത് ഉപതെരഞ്ഞെടുപ്പ്; ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Again legal lock for actor Dileep in D Cinemas Theatre complex, Chalakudy, News, District Collector, Report, Municipality, Missing, Probe, Thrissur, Kochi, Kerala, Cinema, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.