ജൂനിയർ ഐശ്വര്യ റായ് ബോളിവുഡിൽ തിരിച്ചെത്തുന്നു

 


മുംബൈ: (www.kvartha.com 09.06.2017) ഇന്ത്യൻ സിനിമയിൽ ജൂനിയർ ഐശ്വര്യ റായ് എന്നറിയപ്പെടുന്ന സ്നേഹ ഉളളാൾ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം അമല പോൾ നായികയാകുന്ന ചിത്രത്തിലൂടെയാണ് സ്നേഹ ഉള്ളാൾ തിരിച്ചുവരുന്നത്.

സൽമാൻ ഖാൻ നായകനായ ലക്കി നോ ടൈം ഫോർ ലവ് എന്ന ചിത്രത്തിലൂടെയാണ് സ്നേഹ സിനിമയിൽ അരങ്ങേറിയത്. സിനിമ പരാജയമായിരുന്നെങ്കിലും സ്നേഹയെ തേടി നിരവധി അവസരങ്ങളെത്തി. സിനിമയിൽ സജീവമായി നിൽക്കേ പെട്ടന്ന് സ്നേഹയെ കാണാതായി.

ജൂനിയർ ഐശ്വര്യ റായ് ബോളിവുഡിൽ തിരിച്ചെത്തുന്നു

തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ ചില ആരോഗ്യപ്രശ്നങ്ങളാണ് സിനിമയിൽ നിന്ന്  വിട്ടുനിൽക്കാൻ കാരണമെന്ന്  പറയുന്നു. ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തതോടെ താൻ തിരിച്ചുവരികയായിരുന്നുവെന്നും സ്നേഹ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Sneha Ullal who got that opportunity to star against a hero like Balakrishna in short period of entering the industry suddenly disappeared and has not been seen on screen for about four years.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia