കാന്‍സര്‍ ബാധിതയായ നടി ശരണ്യ കടന്നുപോകുന്നത് വളരെ മോശം അവസ്ഥയിലൂടെ; ഒരു നേരം കഴിക്കുന്ന ഒരു ഗുളികയ്ക്ക് 6000 രൂപ; കുടുംബം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍
Jul 2, 2021, 16:07 IST
കൊച്ചി: (www.kvartha.com 02.07.2021) കാന്‍സര്‍ ബാധിതയായ നടി ശരണ്യ കടന്നുപോകുന്നത് വളരെ മോശം അവസ്ഥയിലൂടെയെന്ന് സുഹൃത്ത് സീമാ ജി നായര്‍. കാന്‍സറിനൊപ്പം കോവിഡ് കൂടി വന്നതോടെ താരത്തിന്റെ ആരോഗ്യസ്ഥിതി തീര്‍ത്തും വഷളായി. അവസാന ശസ്ത്രക്രിയയ്ക്കുശേഷം തന്നെ രോഗം സ്‌പൈനല്‍ കോഡിലടക്കം വ്യാപിച്ചിരുന്നുവെന്നും സീമ പറയുന്നു.
കീമോതെറാപ്പിക്കായി ജൂണ്‍ മൂന്നിന് ആര്‍സിസിയിലേക്ക് മാറ്റാനിരിക്കെയാണ് കഴിഞ്ഞ മെയ് 23ന് ശരണ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശരണ്യയുടെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 38 ദിവസമായി സ്വകാര്യ ആശുപത്രിയില്‍ തുടരുന്ന ശരണ്യയ്ക്ക് എന്ന് ആശുപത്രി വിടാം എന്നും പറയാന്‍ പറ്റാത്ത സ്ഥിതിയാണെന്നും സീമ പറയുന്നു.
ദിവസം ഒരു നേരം കഴിക്കുന്ന ഒരു ഗുളികയ്ക്ക് 6000 രൂപയാണ് വില, ഇതേ ഗുളിക മൂന്നു നേരം കഴിക്കണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂടിയാണ് ശരണ്യയും കുടുംബവും കടന്നുപോകുന്നത്. എന്നാല്‍ ആരോടെങ്കിലും പറയാനോ ഇനി സഹായം ചോദിക്കാനോ പറ്റാത്ത അവസ്ഥയാണ്. വീടു വച്ച സമയത്ത് പലരും 1400 സ്‌ക്വയര്‍ ഫീറ്റിന്റെ വീട് വേണമായിരുന്നോ എന്നൊക്കെ ചോദിച്ചു, അതിനു പിന്നിലെ സത്യാവസ്ഥ അറിയാത്തവരാണ് അങ്ങനെയൊക്കെ സംസാരിക്കുന്നത്.
900 സ്‌ക്വയര്‍ ഫീറ്റിന്റെ പ്ലാനാണ് തങ്ങള്‍ ചെയ്തത്, എന്നാല്‍ അമേരിക്കയില്‍ നിന്നും രണ്ടു പേര്‍ വിളിച്ച് അല്‍പം കൂടി സൗകര്യമുള്ള വീട് ആ കുട്ടിക്ക് വച്ച് നല്‍കൂ എന്നാവശ്യപ്പെട്ടു, അതിനുള്ള സഹായം അവര്‍ നല്‍കാമെന്നും പറഞ്ഞു. അങ്ങനെയാണ് വീടിന്റെ സൗകര്യം അല്‍പം കൂടി കൂട്ടിയത്. പക്ഷേ അതുപോലും ചര്‍ച്ചയാക്കുന്ന സാഹചര്യത്തില്‍ ഇനി ആരോടെങ്കിലും സഹായം ചോദിച്ചാല്‍ എനിക്കെതിരെയും ചിലരെങ്കിലും സംസാരിക്കും.
അതുകൊണ്ട് പ്രാര്‍ഥന വേണം, കരുതല്‍ വേണം എന്ന രീതിയിലൊക്കെയാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്. അത് മനസിലിക്കുന്ന നല്ല മനസുകള്‍ കൂടെ ഉണ്ടാവും എന്നാണ് പ്രതീക്ഷയെന്നും സീമ ജി നായര്‍ പറയുന്നു.
Keywords: Actress Saranya, who is suffering from cancer, is going through a very bad situation, Kochi, News, Cinema, Actress, Hospital, Treatment, Cancer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.