'സേവ് ദ ഡേറ്റ്'; നടന്‍ അരുണ്‍ കുര്യനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ശാന്തി ബാലചന്ദ്രന്‍; ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

 


തിരുവനന്തപുരം: (www.kvartha.com 02.02.2020) 'സേവ് ദ ഡേറ്റ്' എന്ന ഹാഷ്ടാഗില്‍ നടന്‍ അരുണ്‍ കുര്യനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ശാന്തി ബാലചന്ദ്രന്‍. 'തരംഗം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് ശാന്തി ബാലചന്ദ്രന്‍. പിന്നീട് 'രണ്ടുപേര്‍', 'ജല്ലിക്കെട്ട്' എന്നീ സിനിമകളിലും ശാന്തി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

'ആനന്ദം' എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് അരുണ്‍ കുര്യന്‍. എന്നാല്‍ അരുണ്‍ കുര്യനൊപ്പം ശാന്തി പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

 'സേവ് ദ ഡേറ്റ്'; നടന്‍ അരുണ്‍ കുര്യനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ശാന്തി ബാലചന്ദ്രന്‍; ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

'സേവ് ദ ഡേറ്റ്' എന്ന ഹാഷ്ടാഗിലാണ് നടി ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ നിരവധി ആരാധകര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന പുതിയ സിനിമയുടെ റീലീസ് തീയതിയായ ഫെബ്രുവരി 21ആണ് സേവ് ദ ഡേറ്റായി നടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

Keywords: Actress Santhy Balachandran shared photo with Arun Kurian in facebook went viral, Thiruvananthapuram, News, Cinema, Cine Actor, Actress, Facebook, Photo, Social Network, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia