ഉദ്ഘാടനത്തിനായി വന്ന് ടീനിനൊപ്പം കബഡി കളിച്ച് നടി റോജ; വൈറലായി വീഡിയോ
Mar 10, 2021, 12:19 IST
ചിറ്റൂര്‍: (www.kvartha.com 10.03.2021) ഉദ്ഘാടനത്തിനായി വന്ന് ടീനിനൊപ്പം കബഡി കളിക്കുന്ന നടി റോജയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ചിറ്റൂരിലെ അന്തര്‍ ജില്ലാ ടൂര്‍ണമെന്റാണ് റോജ ഉദ്ഘാടനം ചെയ്യാനെത്തിയത്. കളിക്കളത്തിലിറങ്ങിയ റോജയുടെ കബഡി കളിയെ വിസിലടിച്ചും ആര്‍പ്പുവിളിച്ചുമാണ് നാട്ടുകാര്‍ സ്വീകരിച്ചത്.
റെനിഗുണ്ടയും തിലുവലങ്ങാടും തമ്മിലായിരുന്നു കബഡി മത്സരം. മത്സരം കാണാന്‍ സംഘാടകര്‍ റോജയോട് അഭ്യര്‍ഥിച്ചു. കുട്ടിക്കാലത്ത് താനും കബഡി കളിച്ചിരുന്നുവെന്ന പറഞ്ഞ റോജ കളിയില്‍ പങ്കെടുത്തു. ആദ്യം റെനിഗുണ്ട ടീമിനു വേണ്ടി കളത്തില്‍ ഇറങ്ങിയ റോജ അടുത്ത റൗണ്ടില്‍ എതിരാളികള്‍ക്കു വേണ്ടിയും കളത്തിലിറങ്ങി.
நடிகை ரோஜா pic.twitter.com/s6GlSPSca7
— meenakshisundaram (@meenakshinews) March 9, 2021
Keywords: News, National, Actress, Cinema, Entertainment, Inauguration, Actress Roja playing Kabaddi with men's team video goes viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.