സിനിമാ താരത്തെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

 


ന്യൂഡല്‍ഹി: (www.kvartha.com 19/07/2017) ഗായികയും അസമീസ് നടിയുമായ ബിദിഷ ബെസ്ബറുവയെ ദൂരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുഗ്രാമിലെ സുശാന്ത് ലോകിലെ വാടക വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. ഒരു വര്‍ഷം മുമ്പാണ് ഗുജറാത്തുകാരനായ നിഷീത് ഝായെ ബിദിഷ സ്‌നേഹിച്ച് വിവാഹംചെയ്തത്.

എന്നാല്‍ നടിയുടെ കുടുംബ ജീവിതത്തിലെ താളപ്പിഴകളാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ബിദിഷയുടെ കുടുംബം പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിദിഷയുടെ കുടുംബാംഗങ്ങള്‍ ഗുരുഗ്രാമിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്‍ബീര്‍കപൂര്‍ നായകനായ ജഗ്ഗാ ജാസൂസില്‍ നായികയായിട്ടുണ്ട്. ബിദിഷയുടെ അച്ഛന്‍ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ഇയാള്‍ പൊലീസിനെ വിളിച്ച് വിവരംപറയുകയായിരുന്നു.

സിനിമാ താരത്തെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു


പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഭര്‍ത്താവുമായി സ്‌നേഹിച്ചാണ് വിവാഹം കഴിച്ചതെങ്കിലും ഇരുവരും എന്നും വഴക്ക് കൂടുമായിരുന്നു. ബിദിഷയുടെ മൊബൈലും ഫേസ്ബുക്കും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളും എല്ലാം പോലീസ് നിരീക്ഷിച്ച് വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cinema, New Delhi, Death, Police, Actress, Marriage, Family, Father, Facebook, News, National, Actress found dead mysterious circumstances.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia