നടി അക്രമിക്കപ്പെട്ട സംഭവം; അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്; കാവ്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം, ദിലീപ് കേരളം വിടരുത്
Jul 4, 2017, 08:06 IST
കൊച്ചി: (www.kvartha.com 04.07.2017) നടി അക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം അവസാന ഘട്ടത്തിലേക്ക്. നടി കാവ്യാ മാധവനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നിർദേശം നൽകി. ദിലീപിനോട് കേരളം വിടരുതെന്നും അറിയിപ്പ് നൽകി.
കൊച്ചിയിലെ കാവ്യയുടെ വീട്ടിൽ നടി ഇല്ലാത്തതിനാൽ ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയാണ് പോലീസ് നിർദേശം നൽകിയത്. എന്നാൽ പോലീസ് ഇത്തരത്തിലൊരു നിർദേശം നൽകിയിട്ടില്ലെന്ന് ദിലീപിന്റെ ബന്ധുക്കൾ വ്യക്തമാക്കി. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് അവർ പറഞ്ഞതായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണസംഘത്തിന് ചില സുപ്രധാന തെളിവുകള്‍ ലഭിച്ചതായി സൂചന. യഥാര്ത്ഥപ്രതികളെക്കുറിച്ച് വ്യക്തത നല്കുന്ന ശാസ്ത്രീയ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. അന്വേഷണം അന്തിമഘട്ടത്തിലെത്തി നില്‍ക്കെ, ഇൗ തെളിവുകളുടെ അടിസ്ഥാനത്തില്‍ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഒരുങ്ങുകയാണ് പോലീസ്.
ദിലീപ്, നാദിര്‍ഷ, കാവ്യാ മാധവെന്റഅമ്മ ശ്യാമള എന്നിവരെയാകും രണ്ടാം ഘട്ടത്തില്‍ ചോദ്യം ചെയ്യുകയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. െഎ ജി ദിനേന്ദ്ര കശ്യപ്, ഡി ജി പിലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരം തിങ്കളാഴ്ച രാവിലെ കൊച്ചിയിലെത്തിയിട്ടുണ്ട്. ഇത് കേസ് ക്ളൈമാക്സിലേക്ക് കടക്കുന്നത് കൊണ്ടാണെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: Police asked Kavya Madhavan to appear for questening and demanaded actor Dileep not to go out from Kerala till the inquiry process finish. Earlier they had got some mobile calling proof that Dileep's manager called Pulsar Suni.
കൊച്ചിയിലെ കാവ്യയുടെ വീട്ടിൽ നടി ഇല്ലാത്തതിനാൽ ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയാണ് പോലീസ് നിർദേശം നൽകിയത്. എന്നാൽ പോലീസ് ഇത്തരത്തിലൊരു നിർദേശം നൽകിയിട്ടില്ലെന്ന് ദിലീപിന്റെ ബന്ധുക്കൾ വ്യക്തമാക്കി. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് അവർ പറഞ്ഞതായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണസംഘത്തിന് ചില സുപ്രധാന തെളിവുകള്‍ ലഭിച്ചതായി സൂചന. യഥാര്ത്ഥപ്രതികളെക്കുറിച്ച് വ്യക്തത നല്കുന്ന ശാസ്ത്രീയ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. അന്വേഷണം അന്തിമഘട്ടത്തിലെത്തി നില്‍ക്കെ, ഇൗ തെളിവുകളുടെ അടിസ്ഥാനത്തില്‍ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഒരുങ്ങുകയാണ് പോലീസ്.
ദിലീപ്, നാദിര്‍ഷ, കാവ്യാ മാധവെന്റഅമ്മ ശ്യാമള എന്നിവരെയാകും രണ്ടാം ഘട്ടത്തില്‍ ചോദ്യം ചെയ്യുകയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. െഎ ജി ദിനേന്ദ്ര കശ്യപ്, ഡി ജി പിലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരം തിങ്കളാഴ്ച രാവിലെ കൊച്ചിയിലെത്തിയിട്ടുണ്ട്. ഇത് കേസ് ക്ളൈമാക്സിലേക്ക് കടക്കുന്നത് കൊണ്ടാണെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.