നടി അഞ്ജു മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 20.11.2018) മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പഴയകാല നടി അഞ്ജു മരിച്ചെന്ന് വ്യാജപ്രചരണം. തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത വന്നത്. വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതിഷേധവുമായി നടി അഞ്ജു തന്നെ രംഗത്തെത്തി. കൗരവര്‍, നീലഗിരി എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു.

'വ്യാജവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഞാനും അതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് എന്നേയും എന്റെ കുടുംബത്തേയും മാനസികമായി തളര്‍ത്തുന്നു' എന്ന് അഞ്ജു മാധ്യമങ്ങളോട് വ്യക്തമാക്കി.

നടി അഞ്ജു മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം

അഞ്ജുവിന്റെ സുഹൃത്തും ക്യാമറാമാനും നടനുമായ നാട്ടിയും വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. അവര്‍ തമിഴ്‌നാട്ടിലെ വലസരവക്കം എന്ന സ്ഥലത്ത് സന്തോഷത്തോടെ ജീവിക്കുകയാണ്. പിന്നെന്തിനാണ് ഉത്തരത്തിലുള്ള വ്യാജ വാര്‍ത്ത പടച്ചുവിടുന്നതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

രണ്ടാം വയസ്സില്‍ അഭിനയ ജീവിതം ആരംഭിച്ച നടിയാണ് അഞ്ജു. മഹേന്ദ്രന്റെ ഉത്തിരി പൂക്കള്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് നിരവധി സിനിമയില്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് ആയി അഭിനയിച്ച നടി 'ബേബി അഞ്ജു' അറിയപ്പെട്ടു. പിന്നീട് സൂപ്പര്‍ താരങ്ങളുടെ നായികയായും നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തു. താഴ്‌വാരം, കൗരവര്‍, നീലഗിരി തുടങ്ങിയവ അഞ്ജുവിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actress Anju on death rumours going viral: Very disturbing, Actress, Fake, News, Social Network, Cinema, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script