മീടൂ എന്നത് ശാരീരികവും മാനസികവുമായ ഉപദ്രവമാണ്, താന്‍ അത്തരത്തില്‍ ആരെയും ഉപദ്രവിച്ചിട്ടില്ല; പിന്നെന്തിനാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്? വിനായകനോട് തമാശ കളിക്കുന്നോയെന്നും താരം
Jun 16, 2022, 16:36 IST
കൊച്ചി: (www.kvartha.com) മീ ടൂ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി നടന്‍ വിനായകന്‍. മീടൂ എന്നത് ശാരീരികവും മാനസികവുമായ ഉപദ്രവമാണെന്നും താന്‍ അത്തരത്തില്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും വിനായകന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ തനിക്കെതിരെ മീടൂ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും താരം ചോദിക്കുന്നു.
പന്ത്രണ്ട് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിനായകന്‍ മീടൂ വിനെതിരെ പൊട്ടിത്തെറിച്ചത്. ഇന്‍ഡ്യയിലെ നിയമത്തിലെ വളരെ ഭീകരമായ കുറ്റകൃത്യമാണതെന്ന് പറഞ്ഞ താരം ഇത്രയും വലിയ തെറ്റ് നടത്തിയിട്ട് എത്രയാളുകള്‍ ജയിലില്‍ പോയി എന്നും ചോദിച്ചു. ഇത്ര വലിയ കുറ്റകൃത്യത്തെ മീടൂ എന്ന ഊള പേരുമിട്ട് ജനത്തെ പറ്റിക്കുന്നോ? എന്താണ് മീടൂ? ശാരീരികവും മാനസികവുമായ പീഡനം. വിനായകനോട് തമാശ കളിക്കുന്നോയെന്നും താരം ചോദിച്ചു.
ഇനി തന്റെ മേലോട്ടാണ് മീടൂ ഇടുന്നതെങ്കില്‍, അതുകൊണ്ടാണ് എന്താണ് മീടൂ എന്ന് ഞാന്‍ അന്ന് ചോദിച്ചത്. താന്‍ ഇത് ചെയ്തിട്ടില്ല. താന്‍ സ്ത്രീകളുമായി ശാരീരികബന്ധത്തിലാണ് ഏര്‍പെട്ടിട്ടുള്ളത്. അത് റോഡില്‍ പോയിരുന്ന് നോടിസ് കൊടുക്കുന്നതല്ല.
പത്തു സ്ത്രീകളുമായി ശാരീരികബന്ധത്തില്‍ ഏര്‍പെട്ടിരുന്നതായി നേരത്തെ 'ഒരുത്തീ' സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ വിനായകന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരാളോട് ലൈംഗികബന്ധത്തിന് തയാറാണോ എന്ന് ചോദിക്കുന്നത് മീ ടൂവാണെങ്കില്‍ അത് താന്‍ ചെയ്തിട്ടുണ്ടെന്നാണ് വിനായകന്‍ അന്ന് പറഞ്ഞത്.
Keywords: Actor Vinayakan loses his cool talking about ‘#MeToo' movement during press meet, Kochi, News, Cinema, Criticism, Cine Actor, Press meet, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.