യുവനടന്‍ വിജിലേഷ് വിവാഹിതനാകുന്നു; വധു സ്വാതി ഹരിദാസ്; വിവാഹ നിശ്ചയ വിഡിയോ കാണാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 17.11.2020) യുവനടന്‍ വിജിലേഷ് വിവാഹിതനാകുന്നു. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു. മഹേഷിന്റെ പ്രതികാരം, തീവണ്ടി, കപ്പേള, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പരിചിതനാണ് വിജിലേഷ്. 

മുന്‍പൊരിക്കല്‍ ജീവിതത്തില്‍ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് വിജിലേഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. എന്തുകൊണ്ടാണ് ഫെയ്‌സ്ബുക്കിലൂടെയുള്ള വിവാഹാലോചനയെന്ന് വിജിലേഷ് തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിജിലേഷിന് കൂട്ട് കിട്ടിയത് ഫെയ്‌സ്ബുക്ക് വഴി അല്ല കേട്ടോ, വിവാഹത്തെക്കുറിച്ച് വിജിലേഷ് പങ്കുവച്ച കാര്യങ്ങള്‍ ഇങ്ങനെ.  യുവനടന്‍ വിജിലേഷ് വിവാഹിതനാകുന്നു; വധു സ്വാതി ഹരിദാസ്; വിവാഹ നിശ്ചയ വിഡിയോ കാണാം
Aster mims 04/11/2022
'ഈ വര്‍ഷം ആദ്യമാണ് പോസ്റ്റിടുന്നത്. വിവാഹ ആലോചനകള്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. പൊതുവേ പെണ്ണുകാണലിന് പോകാന്‍ ഇഷ്ടമല്ല. പിന്നെ ലോക്ക് ഡൗണ്‍കാലത്ത് ഇഷ്ടംപോലെ സമയം കിട്ടി. രണ്ടാമത്തെ പെണ്ണുകാണലായിരുന്നു സ്വാതിയുമൊത്തുള്ളത്. സ്വാതിക്ക് സിനിമകള്‍ ഒക്കെ ഏറെ ഇഷ്ടമാണ്. കലയോട് താല്‍പര്യമുള്ള ആളാണ്.'

'സ്വാതിക്ക് സമ്മതമായിരുന്നു. ആദ്യമേ എല്ലാം സംസാരിച്ചിരുന്നു. വീട്ടുകാര്‍ക്ക് സിനിമാക്കാരനായതുകൊണ്ട് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ചേട്ടന് കൂടി വധുവിനെ ശരിയാകാനുള്ള കാത്തിരിപ്പിലാണ്. ഒത്തുവന്നാല്‍ രണ്ട് വിവാഹവും ഒരുമിച്ച് നടത്തും. ചേട്ടന്റെ വിവാഹം കഴിഞ്ഞു മതി എന്നായിരുന്നു ആദ്യ തീരുമാനം. പിന്നെ അമ്മയ്ക്ക് ആരും കൂട്ടില്ല, ഒറ്റയ്ക്കാണെന്ന് പരാതി. അതാണ് ഞാനും വിവാഹത്തെക്കുറിച്ച് പോസ്റ്റിട്ടത്.'

'ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായി. എല്ലാവരും ഷെയര്‍ ചെയ്തു. വിളിച്ചു,. പക്ഷെ ആലോചനകള്‍ വന്നില്ല. സ്വാതിയും പോസ്റ്റ് കണ്ടിരുന്നു. മാട്രിമോണി വഴിയാണ് ആലോചന വന്നത്. ബിഎഡ് കഴിഞ്ഞ് ഓണ്‍ലൈനായി ഒരു ലേണിങ് ആപ്പില്‍ ക്ലാസെടുക്കുകയാണ് സ്വാതി. എന്റെ എല്ലാസിനിമകളും കണ്ടിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രമാണ് ഇഷ്ടം. വരത്തനെക്കുറിച്ച് മിണ്ടില്ല. കാരണം സുഹൃത്തുക്കളെല്ലാം അത് പറഞ്ഞാണ് അവളെ കളിയാക്കുന്നത്.'

'അജഗജാന്തരം, ഉപചാരപൂര്‍വം ഗുണ്ടാ ജയന്‍, ലെയ്ക്ക് എന്നിങ്ങനെ സിനിമകള്‍ റിലീസ് ചെയ്യാനുണ്ടായിരുന്നു. ഉപചാരപൂര്‍വം ഗുണ്ടാ ജയന്‍ ദുല്‍ഖര്‍ വിതരണത്തിനെടുത്ത ചിത്രമായിരുന്നു. പ്രതീക്ഷയുള്ള ചിത്രങ്ങളായിരുന്നു. ഇനി കൊറോണ കഴിയുന്ന വരെ കാത്തിരിക്കാതെ വയ്യല്ലോ.' വിജിലേഷ് പറയുന്നു.

യുവനടന്‍ വിജിലേഷ് വിവാഹിതനാകുന്നു; വധു സ്വാതി ഹരിദാസ്; വിവാഹ നിശ്ചയ വിഡിയോ കാണാം



Keywords:  Actor Vijilesh gets engaged, Kozhikode, News, Cinema, Actor, Marriage, Video, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script