ഒടുവില്‍ പ്രേക്ഷകര്‍ ആ വിവരമറിഞ്ഞു; പക്ഷേ നടി സുരഭിയുടെ വിവാഹമോചനത്തിനുള്ള കാരണം രഹസ്യമായി തന്നെ നില്‍ക്കും

 


കോഴിക്കോട്: (www.kvartha.com 13.07.2017) ദേശീയപുരസ്‌കാരജേതാവായ നടി സുരഭി വിവാഹമോചിതയാണെന്ന വിവരം ഒടുവില്‍ പുറത്തുവന്നു. ആദ്യം സുരഭിയുടെ ഭര്‍ത്താവും പിന്നീട് സുരഭിയുമാണ് ഫേസ് ബുക്കിലൂടെ വിവരം പുറത്തുവിട്ടത്. കോഴിക്കോട് കുടുംബകോടതിയിലാണ് ഛായാഗ്രാഹകന്‍ വിപിന്‍ സുധാകറും സുരഭിയും തമ്മില്‍ വേര്‍പിരിഞ്ഞത്. എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിനെ കുറിച്ച് പറയാനാണ് ഞാനീ പോസ്റ്റ് ഇടുന്നത്'' എന്ന മുഖവുരയോടെയാണ് വിവാഹമോചനക്കാര്യം സുരഭി ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയത്.

''പിരിയാനുള്ള കാര്യങ്ങള്‍ വ്യക്തിപരമായതിനാല്‍ ഇവിടെ പങ്കുവയ്ക്കുന്നില്ലെന്നും'' പോസ്റ്റില്‍ പറയുന്നു. സുരഭിക്കൊപ്പമുള്ള സെല്‍ഫിയോടെയാണ് വിപിന്‍ വിവാഹമോചന വിവരം പുറത്തുവിട്ടത്. ''അവസാന സെല്‍ഫി.. ഞങ്ങള്‍ വിവാഹമോചിതരായി, നോ കമന്റ്‌സ്, ഓക്കേ....ഇനി നല്ല സുഹൃത്തുക്കള്‍ ഞങ്ങള്‍'' എന്ന വാക്കുകളോടെ സുരഭിയുമൊത്തുള്ള സെല്‍ഫി വിപിന്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. നാടകങ്ങളിലൂടെയും സീരിയലുകളിലൂടെയും സിനിമയിലെത്തിയ സുരഭി ലക്ഷ്മിക്ക് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയമികവിനാണ് 2016 ലെ ദേശീയ അവാര്‍ഡ് ലഭിച്ചത്.

 ഒടുവില്‍ പ്രേക്ഷകര്‍ ആ വിവരമറിഞ്ഞു; പക്ഷേ നടി സുരഭിയുടെ വിവാഹമോചനത്തിനുള്ള കാരണം രഹസ്യമായി തന്നെ നില്‍ക്കും

യക്ഷിക്കഥകളും നാട്ടുവര്‍ത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിന് 2010 ലെ മികച്ച നടിക്കുള്ള കേരള സാഹിത്യ നാടക അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. വിജുവര്‍മ സംവിധാനം ചെയ്ത ഓടും രാജ ആടും റാണി എന്ന ചിത്രത്തിന്റെ സെറ്റിലാണ് ക്യാമറാമാന്‍ ആയിരുന്ന വിപിനും സുരഭിയും പരിചയപ്പെടുന്നതും പിന്നീട് വിവാഹിതരാവുന്നതും. ഔദ്യോഗികമായി വിവാഹബന്ധം വേര്‍പെടുത്തിയിരുന്നില്ലെങ്കിലും ഒന്നര വര്‍ഷമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നത്. എങ്കിലും എന്തിനാണിവര്‍ വേര്‍പിരിഞ്ഞതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുകയാണ്.

Also Read:
കടലില്‍ തോണി മറിഞ്ഞ് കാണാതായ 54 കാരന്റെ മൃതദേഹം കണ്ടെത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )



 Keywords: Actor Surabhi Lakshmi just had a friendly divorce, Kozhikode, News, Facebook, Friends, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia