കോട്ടയം: (www.kvartha.com 05.04.2021) നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. വൈക്കത്തെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആണ് അന്ത്യം. എഴുപത് വയസായിരുന്നു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. സംസ്‌കാരം വൈകീട്ട് മൂന്നിന് നടക്കും.
കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ജനനം. അച്ഛന്‍ പരേതനായ പത്മനാഭപിള്ള. അമ്മ സരസ്വതിഭായി. എംജി സ്‌കൂള്‍ ഓഫ് ലെറ്റേഴ്സില്‍ ദീര്‍ഘകാലം അധ്യാപകന്‍ ആയിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. അന്‍പതോളം സിനിമകളില്‍ അഭിനയിച്ചു. 'വണ്‍' ആണ് അവസാനമായി അഭിനയിച്ച ചിത്രം. 'ഇവന്‍ മേഘരൂപന്‍' സംവിധാനം ചെയ്തു. ഉള്ളടക്കം, കമ്മട്ടിപ്പാടം, പവിത്രം എന്നിവയാണ് പ്രധാന തിരക്കഥകള്‍. എടക്കാട് ബെറ്റാലിയന്‍ ആണ് അവസാനം തിരക്കഥ എഴുതിയ ചിത്രം.
1989 ലെ മികച്ച നാടകരചനയ്ക്കുള്ള കേരള സാഹിത്യ അകാദമി അവാര്‍ഡ് (പാവം ഉസ്മാന്‍), 1989ല്‍ കേരള സംസ്ഥാന പ്രഫഷനല്‍ നാടക അവാര്‍ഡ് (പ്രതിരൂപങ്ങള്‍), 1999 ലെ കേരള ചലച്ചിത്ര അകാദമി അവാര്‍ഡ് (തിരക്കഥ പുനരധിവാസം), മികച്ച നാടക രചനയ്ക്കുള്ള 2009 ലെ കേരള സംഗീതനാടക അകാദമി അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചു.
ഭാര്യ: വൈക്കം നഗരസഭ മുന്‍ അധ്യക്ഷ ശ്രീലത ചന്ദ്രന്‍. മക്കള്‍: ശ്രീകാന്ത് ചന്ദ്രന്‍, പാര്‍വതി ചന്ദ്രന്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.