നടൻ സന്ദീപ് നഹറിന്റെ ആത്മഹത്യ; ഭാര്യയ്ക്കും അമ്മയ്ക്കുമെതിരെ കേസെടുത്തു

 


മുംബൈ: (www.kvartha.com 18.02.2021) നടന്‍ സന്ദീപ് നഹര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ കാഞ്ചൻ ശർമക്കും ഭാര്യയുടെ അമ്മയ്ക്കുമെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണകുറ്റത്തിനാണ് ഇവർക്കെതിരെ കേസെടുത്തത്. സന്ദീപിന്‍റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി, കേസരി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് സന്ദീപ്.

ഫെബ്രുവരി 15 മുംബൈയിലെ വസതിയില്‍ സന്ദീപ് നഹറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യക്ക് മുന്‍പായി സന്ദീപ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഭാര്യയും അമ്മായിയമ്മയും തന്നെ ബ്ലാക് മെയിൽ ചെയ്യുന്നുവെന്ന് ആരോപിച്ചു.

നടൻ സന്ദീപ് നഹറിന്റെ ആത്മഹത്യ; ഭാര്യയ്ക്കും അമ്മയ്ക്കുമെതിരെ കേസെടുത്തു

ആത്മഹത്യ ചെയ്യുന്നത് ഭീരുത്വമാണെന്ന് അറിയാം. പക്ഷേ ജീവിക്കാനുള്ള ആഗ്രഹം നഷ്ടമായി. എന്നാല്‍ തന്‍റെ മരണത്തിന്‍റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കരുതെന്നും ഭാര്യയെ മാനസികരോഗ ആശുപത്രിയിലാക്കണമെന്നും സന്ദീപ് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞു.

ബോളിവുഡിലെ പൊളിടിക്സിനെ കുറിച്ചും കുറിപ്പില്‍ പറയുന്നുണ്ട്. ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത ആളുകളാണ് സിനിമയില്‍ ഉള്ളതെന്ന് സന്ദീപ് കുറ്റപ്പെടുത്തി. സുശാന്തിന്‍റെ മരണം സന്ദീപിന് കടുത്ത ആഘാതമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഭാര്യയുടെയും അമ്മയുടെയും അച്ഛന്‍റെയും മൊഴിയെടുത്തെന്ന് പൊലീസ് അറിയിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Keywords:  News, National, India, Mumbai, Police, Case, Suicide, Actor, Film, Entertainment, Cinema, Wife, Mother, Social Media, Death, Actor Sandeep Nahar, wife and mother, Actor Sandeep Nahar commits suicide; A case was registered against his wife and mother. 
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia