നടൻ പൃഥ്വിരാജ് സിനിമാ നിമ്മാണം നിർത്തുന്നു; കാരണം?

 


കൊച്ചി. (www.kvartha.com 02.07.2017) നടൻ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ചലച്ചിത്ര നിര്‍മ്മാണ-വിതരണ കമ്പനിയായ ആഗസ്റ്റ് സിനിമാസില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി. ഇനി പുതിയൊരു യാത്ര തുടങ്ങുകയാണെന്നും പിരിയാൻ സമയമായെന്നും താരം പറഞ്ഞു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പിന്‍മാറുന്ന വിവരം പൃഥ്വിരാജ് അറിയിച്ചത്.

ക്യാമറമാനും സംവിധായകനുമായ സന്തോഷ് ശിവന്‍, തമിഴ് നടന്‍ ആര്യ, നിര്‍മ്മാതാവ് ഷാജി നടേശന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് പൃഥ്വിരാജ് ആറ് വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ആസ്ഥാനമായി ആഗസ്റ്റ് സിനിമാസിന് തുടക്കം കുറിച്ചത്.

കലാമൂല്യമുള്ള ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിക്കാനുള്ള പ്രയത്നത്തിലായിരുന്നു ഞങ്ങള്‍. ഇക്കാര്യത്തില്‍ എന്റെ പങ്കാളികളുടെ ഭാഗത്തു നിന്നുണ്ടായ ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ക്ക് എനിക്കവരോട് നന്ദിയുണ്ട്. ഇനി മറ്റൊരു യാത്രയ്ക്ക് തുടക്കം കുറിക്കാനുള്ള സമയമായെന്നാണ് ഞാന്‍ കരുതുന്നത്. ആ യാത്രയില്‍ ഒരു കൂട്ടുക്കെട്ടിന്റെ ഭാഗമാകാന്‍ എനിക്കായെന്ന് വരില്ല. അത് കൊണ്ടാണ് ഈ യാത്ര അവസാനിപ്പിക്കുന്നത്. ഫേസ്ബുക്കില്‍ പൃഥ്വിരാജ് കുറിക്കുന്നു.

നടൻ പൃഥ്വിരാജ് സിനിമാ നിമ്മാണം നിർത്തുന്നു; കാരണം?

ഉറുമിയാണ് ആദ്യമായി ആഗസ്റ്റ് സിനിമാസ് നിർമിച്ച സിനിമയെങ്കിൽ അവസാനമായി നിർമിച്ചത് ദി ഗ്രേറ്റ് ഫാദറാണ്.

അതേസമയം സുഹൃത്തുക്കളുമൊത്തുള്ള അഭിപ്രായ വ്യത്യാസമാണ് പിരിയലിന് കാരണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന സംസാരം, സ്വന്തമായി നിർമാണ കമ്പനി തുടങ്ങാനാണ് പിന്മാറുന്നതെന്നും ചിലർ പറയുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് 
ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Actor Prithviraj leaves August cinemas. He along with Santhosh Shivan, Shaji Nateshan, Arya started August Cinemas and started it on 2011. They produced Urumi is the first film and The Great Father is the last.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia