കെജിഎഫ് സംവിധായകന്റെ 'സലാറി'ല്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും എത്തുന്നു
Mar 9, 2022, 11:52 IST
ചെന്നൈ: (www.kvartha.com 09.03.2022) പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രിലര്‍ ചിത്രമായ 'സലാറി'ല്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജും പ്രധാനവേഷത്തിലുണ്ടാവും. പൃഥ്വിരാജും ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന റിപോര്‍ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുകയാണ് പ്രഭാസ്.
ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന രാധേ ശ്യാം എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥം കൊച്ചിയിലെത്തിയ പ്രഭാസ് തന്നെയാണ് സലാറില്‍ പൃഥ്വിരാജ് അഭിനയിക്കുന്ന കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഭാഗമാവാന്‍ പൃഥ്വിരാജ് സന്നദ്ധനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രചാരണപരിപാടിയില്‍ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ നായിക.
പ്രഭാസിന്റെ ഈ സംഭാഷണശകലം പൃഥ്വിരാജിന്റെ ആരാധകരുടെ കൂട്ടായ്മയായ പൊഫാക്റ്റിയോ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. കുരുതി എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്‍ റോഷന്‍ മാത്യുവുമായി നടത്തിയ സംഭാഷണത്തില്‍ താന്‍ ഒരു വലിയ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ടെന്നും അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
കെജിഎഫ് എന്ന ഒറ്റച്ചിത്രത്തിലൂടെ ദക്ഷിണേന്‍ഡ്യയിലെമ്പാടും ആരാധകരെ വാരികൂട്ടിയ സംവിധായകനാണ് പ്രശാന്ത് നീല്‍. പ്രശാന്തിന്റെ പുതിയ ചിത്രത്തേക്കുറിച്ചുള്ള ഒരുവിവരം ഇപ്പോള്‍ മലയാളി പ്രേക്ഷകരേയും ആഹ്ലാദിപ്പിക്കുകയാണ്.
2022 ഏപ്രില്‍ 14നാണ് ചിത്രം റിലീസ് ചെയ്യുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. കെജിഎഫ് നിര്‍മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് സലാറിന്റെയും നിര്‍മാണം. മധു ഗുരുസ്വാമിയാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്.
Keywords: News, National, India, Chennai, Entertainment, Business, Finance, Social Media, Facebook, Actor, Cine Actor, Cinema, Prithvi Raj, Actor Prithviraj act with Prabhas in Salaar movie
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.