'തിയറ്ററുകളില്‍ സിനിമ കാണുന്നതിന്റെ അനുഭവം മറ്റൊന്നിന് തരാനാകില്ലെന്ന്' നടന്‍ മുരളി ഗോപി

 


കൊച്ചി: (www.kvartha.com 08.07.2021) കോവിഡ് അതി വ്യാപനം മൂലം ലോക് ഡൗണും കര്‍ശന നിയന്ത്രണങ്ങളുമാണ് രാജ്യത്ത് തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സിനിമാ മേഖലയും ആകെ അവതാളത്തിലാണ്. ഷൂടിങ്ങുകള്‍ നിര്‍ത്തിവെക്കുകയും തിയേറ്ററുകള്‍ അടച്ചു പൂട്ടുകയും ചെയ്തു. എന്നാല്‍ തിയറ്ററുകള്‍ തുറക്കാത്തതിനാല്‍ ഒടിടി പ്ലാറ്റ് ഫോമുകളെയാണ് സിനിമാക്കാര്‍ ആശ്രയിക്കുന്നത്. തിയറ്ററുകളില്‍ സിനിമ കാണുന്നതിന്റെ അനുഭവം മറ്റൊന്നിന് തരാനാകില്ലെന്നാണ് നടന്‍ മുരളി ഗോപി പറയുന്നത്.

'തിയറ്ററുകളില്‍ സിനിമ കാണുന്നതിന്റെ അനുഭവം മറ്റൊന്നിന് തരാനാകില്ലെന്ന്' നടന്‍ മുരളി ഗോപി

സോഷ്യല്‍ മീഡിയയില്‍ തിയറ്ററില്‍ ഒറ്റയ്ക്കിരിക്കുന്നതിന്റെ ഫോടോ പങ്കുവെച്ചാണ് മുരളി ഗോപി ഇത്തരത്തില്‍ ഒരു ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. തിയറ്ററുകളില്‍ ഒരു സിനിമ കാണുന്നതിന്റെ അനുഭവത്തിന് പകരം യാതൊന്നിനും കഴിയില്ല. കാരണം അവിടെയാണ് അത് യഥാര്‍ഥത്തില്‍ ഉള്ളത് എന്നാണ് മുരളി ഗോപി എഴുതിയിരിക്കുന്നത്.

മലയാളികളുടെ മനസില്‍ കോളിളക്കം സൃഷ്ടിച്ച ലാലേട്ടന്റെ ദൃശ്യം 2 എന്ന സിനിമയിലാണ് മുരളി ഗോപി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മലയാള സിനിമാ നടനും തിരക്കഥാകൃത്തും വാര്‍ത്താ പ്രവര്‍ത്തകനുമാണ് മുരളി ഗോപി എന്ന പേരില്‍ അറിയപ്പെടുന്ന വി ജി മുരളീകൃഷ്ണന്‍. മലയാള സിനിമരംഗത്തു മാത്രമല്ല ഇന്‍ഡ്യന്‍ സിനിമയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാള്‍ ആയിരുന്ന ഭരത് ഗോപിയുടെ മകനാണ് മുരളി.

Keywords:  Actor Murali Gopi says the experience of watching movies in theaters is unmatched, Kochi, News, Social Media, Cinema, Cine Actor, Theater, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia