കോവിഡ് ഭീതി മൂലം നമ്മുടെ നാട്ടിലെത്തുന്ന വിദേശ സഞ്ചാരികളെ തെരുവിലിറക്കി വിടുകയാണോ വേണ്ടത് ? ദൈവത്തിന്റെ സ്വന്തം നാടാണെന്ന് വിശ്വസിച്ചു വരുന്നവരോട് ഇങ്ങനെയാണോ പെരുമാറുന്നത്? അതിഥികളെ തെരുവിലിറക്കി വിടുന്നതു നമ്മുടെ സംസ്‌കാരമല്ല, ഭാഷ പോലും അറിയാത്ത രാജ്യത്ത് നമുക്കു വേണ്ടപ്പെട്ട ആരെയെങ്കിലും തെരുവിലിറക്കി വിട്ടാല്‍ നമുക്കു താങ്ങാനാകുമോ? കൊറോണയുടെ പശ്ചാത്തലത്തില്‍ നടന്‍ മോഹന്‍ ലാലിന്റെ കുറിപ്പ് വൈറലാകുന്നു

 


(www.kvartha.com 18.03.2020) കോവിഡ് ഭീതി മൂലം നമ്മുടെ നാട്ടിലെത്തുന്ന വിദേശ സഞ്ചാരികളെ തെരുവിലിറക്കി വിടുകയാണോ വേണ്ടത് ? ദൈവത്തിന്റെ സ്വന്തം നാടാണെന്ന് വിശ്വസിച്ചു വരുന്നവരോട് ഇങ്ങനെയാണോ പെരുമാറുന്നത്? അതിഥികളെ തെരുവിലിറക്കി വിടുന്നതു നമ്മുടെ സംസ്‌കാരമല്ല, ഭാഷ പോലും അറിയാത്ത രാജ്യത്ത് നമുക്കു വേണ്ടപ്പെട്ട ആരെയെങ്കിലും തെരുവിലിറക്കി വിട്ടാല്‍ നമുക്കു താങ്ങാനാകുമോ? കൊറോണയുടെ പശ്ചാത്തലത്തില്‍ നടന്‍ മോഹന്‍ ലാലിന്റെ കുറിപ്പ് വൈറലാകുന്നു

കുറിപ്പ് വായിക്കാം;

വാഗമണ്ണിലെത്തിയ ഇറ്റലിക്കാരന് സെമിത്തേരിയില്‍ കിടന്ന് ഉറങ്ങേണ്ടിവന്നു! നമ്മുടെ നാട്ടിലെത്തുന്ന വിദേശ സഞ്ചാരികളെ കോവിഡ് ഭീതി മൂലം തെരുവിലിറക്കി വിടുകയാണോ വേണ്ടത് ? സമൂഹനന്മയ്ക്കായി ക്വാറന്റീനില്‍ കഴിയുന്നവരോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.

കോവിഡ് ഭീതി മൂലം നമ്മുടെ നാട്ടിലെത്തുന്ന വിദേശ സഞ്ചാരികളെ തെരുവിലിറക്കി വിടുകയാണോ വേണ്ടത് ? ദൈവത്തിന്റെ സ്വന്തം നാടാണെന്ന് വിശ്വസിച്ചു വരുന്നവരോട് ഇങ്ങനെയാണോ പെരുമാറുന്നത്? അതിഥികളെ തെരുവിലിറക്കി വിടുന്നതു നമ്മുടെ സംസ്‌കാരമല്ല, ഭാഷ പോലും അറിയാത്ത രാജ്യത്ത് നമുക്കു വേണ്ടപ്പെട്ട ആരെയെങ്കിലും തെരുവിലിറക്കി വിട്ടാല്‍ നമുക്കു താങ്ങാനാകുമോ? കൊറോണയുടെ പശ്ചാത്തലത്തില്‍ നടന്‍ മോഹന്‍ ലാലിന്റെ കുറിപ്പ് വൈറലാകുന്നു

ഇറ്റലിയില്‍ നിന്നു വാഗമണ്ണിലെത്തിയ സഞ്ചാരിക്ക് ഹോട്ടലുകള്‍ മുറി കൊടുക്കാതെ വന്നപ്പോള്‍ സെമിത്തേരിയില്‍ കിടന്ന് ഉറങ്ങേണ്ടിവന്നു എന്ന വാര്‍ത്ത കണ്ടു. ഒരു മരണവാര്‍ത്ത പോലെ എന്നെ വേദനിപ്പിച്ചു അത്. തിരുവനന്തപുരത്തു മുറി ബുക്ക് ചെയ്‌തെത്തിയ അര്‍ജന്റീനക്കാരിയെ രാത്രി റോഡിലിറക്കിവിട്ടു എന്ന വാര്‍ത്തകൂടി വായിച്ചു തീരുമ്പോള്‍ വേദന ഇരട്ടിയാകുന്നു.

ഇവരാരും രോഗവും കൊണ്ടു വരുന്നവരല്ല. അവരുടെ സമ്പാദ്യത്തില്‍ നിന്നൊരു ഭാഗം കൂട്ടിവച്ച് ഈ നാടു കാണാന്‍ വരുന്നവരാകും. അവരോടു നമ്മള്‍ പലതവണ പറഞ്ഞിരുന്നു, ഇതു ദൈവത്തിന്റെ സ്വന്തം നാടാണെന്ന്. അവരതു വിശ്വസിച്ചു വന്നതാണ്.

രോഗമുള്ളവരെ കണ്ടെത്താന്‍ നമുക്കൊരു സംവിധാനമുണ്ട്. അല്ലാതെ, അതിഥികളെ തെരുവിലിറക്കി വിടുന്നതു നമ്മുടെ സംസ്‌കാരമല്ല. ഭാഷ പോലും അറിയാത്ത രാജ്യത്ത് നമുക്കു വേണ്ടപ്പെട്ട ആരെയെങ്കിലും തെരുവിലിറക്കി വിട്ടാല്‍ നമുക്കു താങ്ങാനാകുമോ?

ദേവാലയങ്ങള്‍ പോലും അടച്ചിരിക്കുന്നു. നാം കൂട്ടപ്രാര്‍ഥന നടത്തേണ്ടതു മനസ്സുകൊണ്ടാണ്. നമുക്കു വേണ്ടിയല്ല, ഈ നാടിനു വേണ്ടി. കാരണം, ഇതില്‍നിന്നു നമുക്കു മാത്രമായൊരു രക്ഷയില്ല. മുറിയില്‍ അടച്ചിരിക്കുന്നവര്‍ക്കു ഭക്ഷണമെത്തിക്കുന്ന ആശാ വര്‍ക്കര്‍മാരും കുടുംബശ്രീക്കാരുമെല്ലാം ഉയര്‍ത്തിപ്പിടിക്കുന്നത് ഈ നാടിന്റെ യശസ്സാണ്. അവരെപ്പോലുള്ളവരുള്ള നാട്ടിലാണു ജീവിക്കുന്നതെന്നു ഞാന്‍ അഭിമാനത്തോടെ പറയുന്നു.

മുറിയിലടയ്ക്കപ്പെട്ട ഓരോരുത്തരെയും ചേര്‍ത്തു നിര്‍ത്തേണ്ട സമയമാണിത്. പുറത്താക്കപ്പെടുകയും അകറ്റിനിര്‍ത്താന്‍ നോക്കുകയും ചെയ്യുന്ന ഓരോരുത്തര്‍ക്കും സ്വപ്നങ്ങളുണ്ടെന്നു നമുക്കോര്‍ക്കാം; നാം കാണുന്നതു പോലുള്ള വലിയ സ്വപ്നങ്ങള്‍.

നമുക്കോരോരുത്തര്‍ക്കും പറയാന്‍ കഴിയണം, കയ്യെത്തും ദൂരത്തു ഞങ്ങളും നിങ്ങളുടെ കൂടെയുണ്ടെന്ന്. ഈ വൈറസ് ദിവസങ്ങള്‍ക്കു ശേഷം നാം പരസ്പരം വാരിപ്പുണരുകയും മധുരം പങ്കുവയ്ക്കുകയും ചെയ്യും. ദേഹം മുഴുവന്‍ നീലവസ്ത്രത്തില്‍ പൊതിഞ്ഞ് ആശുപത്രി വരാന്ത തുടച്ചു വൃത്തിയാക്കുന്നൊരു സ്ത്രീയുടെ കണ്ണുകള്‍ ഇന്നും എന്റെ മനസ്സിലുണ്ട്. ആ നീല വസ്ത്രത്തിനുള്ളിലുള്ളത് എന്റെ രക്ഷക തന്നെയാണ്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ കൈക്കുഞ്ഞിനെപ്പോലെ എന്നെ നോക്കുന്ന അമ്മ തന്നെ. നമുക്കവരെ തൊഴാം.

Keywords:  Actor Mohanlal write a note on Corona Virus, News, Health, Health & Fitness, Foreigners, Criticism, Mohanlal, Actor, Trending, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia