'ഒരു നടൻ ആവണമെന്ന ആഗ്രഹമാണ് എന്നെ സിനിമയിൽ എത്തിച്ചത് ആ ആഗ്രഹം എന്നിലേക്ക് വന്നത് കുട്ടിക്കാലം മുതൽ എന്നെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്ന ഈ മുഖമാണ്'; മലയാളികളുടെ സൂപെർ സ്റ്റാർ മോഹൻലാലിനെ കുറിച്ച് നടൻ കൃഷ്ണ ശങ്കർ

 


കൊച്ചി: (www.kvartha.com 29.06.2021) മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് കൃഷ്ണ ശങ്കർ. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഇന്ത്യൻ ദ്വിഭാഷാ കോമഡി-ത്രില്ലർ, നേരം ആണ് ആദ്യ ചിത്രം. നിവിൻ പോളി നായക വേഷത്തിൽ എത്തിയ പ്രേമം എന്ന ചിത്രത്തിലെ കോയ എന്ന കഥാപാത്രത്തിലൂടെയാണ് ശങ്കർ സിനിമയിൽ സജീവമായത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സിനിമ വിശേഷങ്ങളും താരം പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ പിറന്നാളിന് ആശംസകൾ അറിയിച്ചവർക്ക് നന്ദി പറഞ് കൊണ്ടാണ് താരം എത്തിയിരിക്കുന്നത്.
അഭിനയം കൊണ്ട് സിനിമ ലോകം വിറപ്പിച്ച ലാലേട്ടനാണ് താൻ സിനിമയിൽ എത്താൻ കാരണമെന്നാണ് താരം പറയുന്നത്. മോഹൻലാലിനൊപ്പം നിന്നിട്ടുള്ള ചിത്രം പങ്ക് വെച്ചാണ് കുറിപ്പ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

'ഒരു നടൻ ആവണമെന്ന ആഗ്രഹമാണ് എന്നെ സിനിമയിൽ എത്തിച്ചത് ആ ആഗ്രഹം എന്നിലേക്ക് വന്നത് കുട്ടിക്കാലം മുതൽ എന്നെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്ന ഈ മുഖമാണ്'; മലയാളികളുടെ സൂപെർ സ്റ്റാർ മോഹൻലാലിനെ കുറിച്ച് നടൻ കൃഷ്ണ ശങ്കർ

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
 
ഇന്നലെ എന്റെ പിറന്നാളിന് ആശംസകളും പ്രാർത്ഥനകളും അറിയിച്ച എല്ലാവർക്കും നന്ദി. ഒരു നടൻ ആവണമെന്ന ആഗ്രഹമാണ് എന്നെ സിനിമയിൽ എത്തിച്ചത്. ആ ആഗ്രഹം എന്നിലേക്ക് വന്നത് കുട്ടിക്കാലം മുതൽ എന്നെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്ന ഈ മുഖമാണ്.അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് എനിക്ക് വേണ്ടി തന്ന ഈ 27 സെക്കൻഡുകൾ ഇനിയുള്ള യാത്രയിൽ എനിക്ക് മുന്നോട്ട് പോവാനുള്ള പ്രാർത്ഥനയും അനുഗ്രഹവും ഗുരുത്വവുമായി ഞാൻ കാണുന്നു.


Keywords:  Kerala, News, Kochi, Film, Cinema, Actor, Mohanlal, Facebook Post, Birthday, Actor Krishna Shankar talks about Malayalee superstar Mohanlal.
 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia