2020ലെ ആദ്യ താരവിവാഹം; ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടന്‍ ബാലു വര്‍ഗീസും നടി എലീനയും വിവാഹിതരാകുന്നു

 


കൊച്ചി: (www.kvartha.com 01.01.2020) നടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിനും വിവാഹിതരാകുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ എലീന തന്നെയാണ് വിവാഹിതരാകാന്‍ പോകുന്ന വിവരം പങ്കുവച്ചത്. ഇരുവരുടെയും വിവാഹ നിശ്ചയം അടുത്ത മാസം രണ്ടാം തീയതിയാണ്.

2020ലെ ആദ്യ താരവിവാഹം; ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടന്‍ ബാലു വര്‍ഗീസും നടി എലീനയും വിവാഹിതരാകുന്നു

അലീനയുടെ ജന്മദിനത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് അലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം ആരാധകര്‍ അറിഞ്ഞത്.

2020ലെ ആദ്യ താരവിവാഹം; ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടന്‍ ബാലു വര്‍ഗീസും നടി എലീനയും വിവാഹിതരാകുന്നു

കഴിഞ്ഞ ജനുവരിയില്‍ നടന്ന പെണ്ണുകാണല്‍ ചടങ്ങിന്റേതുള്‍പ്പടെ തങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസും താരം പങ്കുവച്ചിട്ടുണ്ട്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും നായികാ നായകന്മാരായെത്തിയ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്ത 'ചാന്തുപൊട്ട്' എന്ന ചിത്രത്തിലൂടെയാണ് ബാലു വര്‍ഗീസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒമര്‍ലുലു സംവിധാനം ചെയ്ത 'ചങ്ക്സ്' എന്ന ചിത്രത്തില്‍ നായകനായി എത്തിയത് ബാലുവായിരുന്നു. ഇതിനോടകം നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, ഹണീ ബീ, കിംഗ് ലയര്‍, വിജയ് സൂപ്പറും പൗര്‍ണമിയും എന്നിവയാണ് ബാലു വര്‍ഗീസിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

2020ലെ ആദ്യ താരവിവാഹം; ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടന്‍ ബാലു വര്‍ഗീസും നടി എലീനയും വിവാഹിതരാകുന്നു

റിയാലിറ്റി ഷോയിലൂടെയാണ് എലീന മോഡങ്ങിലേക്കെത്തുന്നത്. തുടര്‍ന്ന് ചില ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് തുടങ്ങിയ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Film, Cinema, Cine Actor, Actor, Actress, Marriage, New Year, Instagram, Actor Balu Varghese and Actress Elena are Getting Married Soon After
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia