‘അതെ, നാളെയാണ് ആ ദിവസം ജീവിതത്തിൽ തനിച്ചായ വിഷമഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി; വിവാഹ റിസപ്ഷൻ അറിയിച്ച് നടൻ ബാല

 


കൊച്ചി: (www.kvartha.com 04.09.2021) വിവാഹ റിസ്പഷൻ ദിവസം വെളിപ്പെടുത്തി നടൻ ബാല. ഈ അടുത്തിടെ ആയിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം. സെപ്റ്റംബർ അഞ്ചിനാണ് റിസപ്ഷൻ. ബാല തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇകാര്യം ആരാധകരെ അറിയിച്ചത്.

‘അതെ, നാളെയാണ് ആ ദിവസം. ജീവിതത്തിൽ തനിച്ചായ വിഷമഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു’, എന്നാണ് എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് ബാല കുറിച്ചത്. പിന്നാലെ നിരവധി പേര്‍ താരത്തിന് ആശംസയുമായി രം​ഗത്തെത്തി.

‘അതെ, നാളെയാണ് ആ ദിവസം ജീവിതത്തിൽ തനിച്ചായ വിഷമഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി; വിവാഹ റിസപ്ഷൻ അറിയിച്ച് നടൻ ബാല


തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കം ഉണ്ടാകുമെന്ന് ബാല നേരത്തെ അറിയിച്ചിരുന്നു. ഇത് ഏറെ ചർചകൾക്കും വഴിവച്ചിരുന്നു. പിന്നീട് വിവാഹ വാർത്ത താരം തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ഡോക്ടർ എലിസബത്ത്.


Keywords:  News, Kochi, Kerala, State, Entertainment, Cinema, Film, Actor, Marriage, Actor Bala talks about his wedding reception.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia