ഗുരുവായൂര്‍: (www.kvartha.com 22.01.2022) നടന്‍ അനൂപ് കൃഷ്ണന്‍ വിവാഹിതനായി. ഞായറാഴ്ച രാവിലെ ആറുമണിക്കും ഏഴുമണിക്കും ഇടയിലുള്ള മൂഹൂര്‍ത്തത്തില്‍ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. ഡോക്ടര്‍ ഐശ്വര്യയാണ് വധു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇരുവരും പ്രണയത്തിലാണ്.
മുന്‍ ബിഗ്ബോസ് താരമായ അനൂപ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന സീതാ കല്യാണം സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പാലക്കാട് പട്ടാമ്പി സ്വദേശിയാണ്. അച്ഛന്‍ ഉണ്ണികൃഷണന്‍ റെയില്‍വേ മെയില്‍ സെര്‍വീസില്‍ ജോലി ചെയ്യുന്നു. അമ്മ: ശോഭന, സഹോദരന്‍: അഖിലേഷ്. സഹോദരി: അഖില.
ഐശ്വര്യയുടെ അച്ഛന്‍ അച്യുത് നായര്‍. ഒരു ആയുര്‍വേദ കമ്പനിയുടെ ജെനെറല്‍ മാനേജര്‍ ആണ്. അമ്മ സുനിത.
Keywords: Actor Anoop Krishnan got married, Guruvayoor, News, Marriage, Cinema, Actor, Guruvayoor Temple, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.