ചലച്ചിത്രപ്രേമികള്‍ക്ക് വിസ്മയക്കാഴ്ച ഒരുക്കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ എത്തുന്നത് 80 ചിത്രങ്ങള്‍; ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് മേളയ്ക്ക് തുടക്കം

 


തിരുവനന്തപുരം: (www.kvartha.com 05.02.2021) ചലച്ചിത്രപ്രേമികള്‍ക്ക് വിസ്മയക്കാഴ്ച ഒരുക്കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണ 80 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 10 ന് തിരുവനന്തപുരത്താണ് മേളയുടെ തുടക്കം. രാജ്യാന്തര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ, ഹോമേജ്, ലോകസിനിമ തുടങ്ങി എട്ടു വിഭാഗങ്ങളിലായി 50 ഓളം ചിത്രങ്ങളാണ് നാലുമേഖലകളിലായി പ്രദര്‍ശിപ്പിക്കുന്നത്.

ഇതില്‍ ഏറ്റവുമധികം ചിത്രങ്ങള്‍ ഉള്‍പെടുത്തിയിട്ടുള്ളത് ലോക സിനിമ വിഭാഗത്തിലാണ്. തോമസ് വിന്റര്‍ബെര്‍ഗിന്റെ അനതര്‍ റൗണ്ട്, കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്‌പൈ, അഹമ്മദ് ബഹ്റാമിയുടെ ദി വേസ്റ്റ് ലാന്‍ഡ് തുടങ്ങിയ വിഖ്യാത ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിന് എത്തും.

ഇക്കുറി മാര്‍ച്ച് അഞ്ചിന് പാലക്കാട്ടാവും സമാപന ചടങ്ങുകള്‍ നടക്കുക . തിരുവനന്തപുരത്ത് മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിനു പുറമെ കൈരളി, ശ്രീ, നിള, കലാഭവന്‍, നിശാഗന്ധി എന്നിവിടങ്ങളിലായാണ് പ്രദര്‍ശനങ്ങള്‍.

പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മേള നടത്തുന്നത് . മേളയിലെത്തുന്ന ഡെലിഗേറ്റുകള്‍, ഒഫിഷ്യലുകള്‍, വോളന്റിയര്‍മാര്‍, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവര്‍ക്ക് ടാഗോര്‍ തിയേറ്ററില്‍ ഫെബ്രുവരി 8,9,10 തീയതികളില്‍ സൗജന്യമായി ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം അക്കാദമിയും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. 
ചലച്ചിത്രപ്രേമികള്‍ക്ക് വിസ്മയക്കാഴ്ച ഒരുക്കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ എത്തുന്നത് 80 ചിത്രങ്ങള്‍; ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് മേളയ്ക്ക് തുടക്കം

ആശുപത്രികളില്‍ നിന്നും ലാബുകളില്‍ നിന്നുമുള്ള (മേള തുടങ്ങുന്നതിനും 48 മണിക്കൂര്‍ മുന്‍പ് നടത്തിയത്) കോവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കും മേളയില്‍ പ്രവേശനം അനുവദിക്കുമെന്ന് അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ അറിയിച്ചു.

ഫെസ്റ്റിവല്‍ പാസുകളുടെയും കിറ്റുകളുടെയും വിതരണം ഫെബ്രുവരി എട്ടിന് ആരംഭിക്കും. തിരുവനന്തപുരത്തു ടാഗോര്‍ തിയേറ്ററില്‍ തയ്യാറാക്കിയ പ്രത്യേക കൗണ്ടറുകളിലൂടെയാകും പാസ് വിതരണം നടത്തുന്നത്. പാസ് വിതരണത്തിനൊപ്പമാകും ആന്റിജന്‍ ടെസ്റ്റും ആരംഭിക്കുക.

കൊച്ചിയില്‍ ഫെബ്രുവരി 17മുതല്‍ 21 വരെയും തലശ്ശേരിയില്‍ ഫെബ്രുവരി 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചുവരെയും ആണ്
മേള നടക്കുന്നത്.

Keywords:  80 films, 5 days; IFFK to kickstart on 10th of Feb,  Thiruvananthapuram, News, Cinema, Kochi, Thalassery, Palakkad, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia