777 Charlie | തിരിഞ്ഞു നോക്കാനൊരു നായ; രക്ഷിത് ഷെട്ടി നായകനാകുന്ന '777 ചാര്‍ളി'യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു, കണ്ണ് നിറച്ച് വീഡിയോ
May 16, 2022, 19:41 IST
കൊച്ചി: (www.kvartha.com) കന്നട സൂപര്‍താരം രക്ഷിത് ഷെട്ടി നായകനാകുന്ന '777 ചാര്‍ളി'യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. മലയാളിയായ കിരണ്‍ രാജ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നിവിന്‍ പോളി, ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വര്‍ഗീസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. സംവിധായകന്റെ ആദ്യ ചിത്രം കൂടിയാണ് 777 ചാര്‍ളി.
ചാര്‍ളി എന്ന നായ്ക്കുട്ടിയുടെ കുസൃതികളും ധര്‍മ്മ എന്ന യുവാവുമായുള്ള സൗഹൃദവും ആത്മബന്ധവും യാത്രയും വൈകാരിക പശ്ചാത്തലവുമെല്ലാം ഉള്‍പെട്ടതാണ് ട്രെയിലര്‍. സംഗീത ശൃംഗേരിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അതരിപ്പിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍.
എപ്പോഴും പരുക്കനും ഏകാകിയുമായ ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് ചാര്‍ളി എന്ന നായ്ക്കുട്ടി കടന്നു വരുന്നതും അത് ധര്‍മ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മനുഷ്യനും വളര്‍ത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിലൂടെ ചര്‍ച ചെയ്യുന്നത്.
ജൂണ്‍ 10ന് മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. '777 ചാര്‍ളി'യുടെ മലയാളം പതിപ്പ് പൃഥ്വിരാജും തമിഴ് പതിപ്പ്, സംവിധായകനും നിര്‍മാതാവുമായ കാര്‍ത്തിക് സുബ്ബരാജും തെലുങ്ക് പതിപ്പ് നടനും നിര്‍മാതാവുമായ നാനിയുമാണ് അതാത് ഭാഷകളില്‍ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
Keywords: News,Kerala,State,Kochi,Entertainment,Cinema,Video,Social-Media,YouTube, 777 Charlie Movie Trailer Out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.