കുഞ്ചാക്കോ ബോബനില്‍നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരന്‍ അറസ്റ്റില്‍

 


കൊച്ചി: (www.kvartha.com 15.02.2017) നടന്‍ കുഞ്ചാക്കോ ബോബനില്‍നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരന്‍ അറസ്റ്റില്‍. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി പി.ജെ. വര്‍ഗീസാണ് (46) അറസ്റ്റിലായത്. കടവന്ത്ര പോലീസാണ് കട്ടപ്പനയില്‍നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 കുഞ്ചാക്കോ ബോബനില്‍നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരന്‍ അറസ്റ്റില്‍

മാസങ്ങള്‍ക്കുമുന്‍പ് നടന്ന റിയല്‍ എസ്‌റ്റേറ്റ് ഇടപാടിനെക്കുറിച്ച് നാലു മാസം മുന്‍പാണ് കുഞ്ചാക്കോ ബോബന്‍ കടവന്ത്ര പോലീസില്‍ പരാതി നല്‍കിയത്. പനമ്പിള്ളി നഗറില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന വര്‍ഗീസ്, എറണാകുളം പുത്തന്‍കുരിശില്‍ കുഞ്ചാക്കോ ബോബന്റെ പങ്കാളിത്തത്തോടെ സ്ഥലം വാങ്ങാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍, പലവിധ കാരണങ്ങളാല്‍ ഈ ഇടപാട് നടന്നില്ല. മാത്രമല്ല, കുഞ്ചാക്കോ ബോബനില്‍നിന്നും വാങ്ങിയ പണവും വര്‍ഗീസ് തിരിച്ചു നല്‍കിയില്ല.

പലതവണ വര്‍ഗീസിനോട് പണം തിരികെ ചോദിച്ചെങ്കിലും നല്‍കാന്‍ കൂട്ടാക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണ് കുഞ്ചാക്കോ ബോബന്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

Also Read:
ഗുണ്ടാതലവന്‍ കാലിയാ റഫീഖിനെ വകവരുത്തിയത് മുത്തലിബിനെ കൊന്നതിലുള്ള പ്രതികാരമെന്ന് സൂചന; ഒരാള്‍ പിടിയില്‍

Keywords: Real estate broker arrested for financially cheating Kunchacko Boban, Kochi, Police, Complaint, Ernakulam, Cinema, Entertainment, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia