'ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച' നവംബര്‍ 10 ന് തിയറ്ററുകളില്‍ എത്തും

 


കൊച്ചി:  (www.kvartha.com 08.11.2017)  ഗാന്ധി നഗറും സെക്കന്റ് സ്ട്രീറ്റും മലയാള പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്തവയാണ്. വീണ്ടും ഗാന്ധി നഗറിലേക്ക് പ്രേക്ഷകര്‍ക്ക് പോകാം. മീഡിയാസിറ്റി ഫിലിംസിന്റെ ബാനറില്‍ നജീബ് ബിന്‍ ഹസന്‍ നിര്‍മിച്ച് ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്ത ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച എന്ന ചിത്രം നവംബര്‍ 10 ന് തിയറ്ററുകളില്‍ എത്തും.

 'ഒരു മുത്തശ്ശി ഗദ' ഫെയിം രാജിനി ചാണ്ടി മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കോട്ടയം നസീര്‍ , ഇന്നസെന്റ് ,കൊച്ചുപ്രേമന്‍,ഹരീഷ് കണാരന്‍, രമേഷ് പിഷാരടി ,നോബി,സാജു കൊടിയന്‍, സാലു കൂറ്റനാട്, മുന്ന, റോസിന്‍ ജോളി എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. സാജു കൊടിയന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്‍ മോഹന്‍ ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര.

'ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച' നവംബര്‍ 10 ന് തിയറ്ററുകളില്‍ എത്തും

ഡിനു കളരിക്കല്‍, രാജു താമരവട്ടത്ത്, റ്റിറ്റോ കുര്യന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു ബിജിബാല്‍ ആണ് റീ റെക്കോര്‍ഡിങ് ചെയ്തിരിക്കുന്നത്. കോട്ടയം നസീര്‍ ആദ്യമായി പിന്നണി പാടിയ ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് അഫ്‌സലും, മാധവ് ശങ്കറും ആണ്. നവംബര്‍ 10 ന് ശ്രീഹരി ഫിലിംസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും .


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, Kerala, News, Cinema, Entertainment,  Gandhi Nagaril Unniyarcha released on November 10.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia