മുകേഷിന് കട്ട സപ്പോര്‍ട്ടുമായി മേതില്‍ ദേവിക; അവര്‍ക്ക് പറയാനുള്ളത് ഇതാണ്!

 


തിരുവനന്തപുരം: (www.kvartha.com 11.10.2018) മീ ടൂ ക്യാമ്പയിനിന്റെ ഭാഗമായി നടന്‍ മുകേഷിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഭര്‍ത്താവിന് കട്ട സപ്പോര്‍ട്ടുമായി ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക.

ഈ വിഷയം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ താന്‍ മുകേഷുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഓര്‍മ്മയില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയതെന്നും ദേവിക പറഞ്ഞു. മുകേഷ് തന്നോട് കള്ളം പറയില്ലെന്നും അവര്‍ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മേതില്‍ ദേവികയുടെ പ്രതികരണം.

മുകേഷിന് കട്ട സപ്പോര്‍ട്ടുമായി മേതില്‍ ദേവിക; അവര്‍ക്ക് പറയാനുള്ളത് ഇതാണ്!

'ഒരു വ്യക്തിയെന്ന നിലയില്‍ മീ ടൂ ക്യാമ്പയിന്‍ മികച്ച അവസരമാണ്. സ്ത്രീകള്‍ക്ക് തുറന്നു സംസാരിക്കാന്‍ അവസരം നല്‍കുന്ന മീ ടൂ ക്യാമ്പയിനെ വ്യക്തിപരമായി ഞാന്‍ പിന്തുണയ്ക്കുന്നുണ്ട്. മുകേഷേട്ടനുമായി സംസാരിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഓര്‍മയിലില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം എന്നോട് നുണ പറയില്ല എന്നാണ് വിശ്വാസം.

പലപ്പോഴും ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ താനാണ് കൈകാര്യം ചെയ്യുന്നത്. ഒരുപാട് സ്ത്രീകള്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ അയയ്ക്കാറുണ്ട്. പലപ്പോഴും താനാണ് ആ മെസേജുകള്‍ക്ക് മറുപടി അയയ്ക്കാറുള്ളത്. ഒരു ഭാര്യ എന്ന നിലയില്‍ അത്തരം സന്ദേശങ്ങളെ മറ്റൊരു സ്ത്രീ ചെയ്യുന്ന ഹരാസ്‌മെന്റ് ആയേ കാണാന്‍ കഴിയൂ. അങ്ങനെയുള്ള സ്ത്രീകള്‍ക്കെതിരെ ക്യാമ്പയിന്‍ ഒന്നുമില്ലേയെന്നാണ് എന്റെ ചോദ്യം' എന്നും ദേവിക പറയുന്നു.

ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫാണ് മുകേഷിനെതിരെ ആരോപണമുന്നയിച്ചത്. 19 വര്‍ഷം മുമ്പ് കോടീശ്വരന്‍ പരിപാടിയുടെ ചിത്രീകരണ വേളയില്‍ മുകേഷ് തന്നോട് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് വരാന്‍ നിര്‍ബന്ധിച്ചെന്നായിരുന്നു ടെസിന്റെ ആരോപണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Methil Devika Supports Actor Mukesh, Thiruvananthapuram, News, Cinema, Controversy, Allegation, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia