മമ്മൂക്കയുടെ സ്നേഹത്തിന്റെ ഭാഷ ശാസനയാണ്, അന്ന് അവസരം ചോദിച്ചപ്പോൾ പോയി പഠിക്കെടാ എന്ന് പറഞ്ഞതിന്റെ അർത്ഥം പിന്നീടാണ് മനസിലായത്; മെഗാതാരം മമ്മൂട്ടിയെ കുറിച്ചുള്ള യുവ സംവിധായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
Jun 29, 2017, 12:52 IST
കൊച്ചി: (www.kvartha.com 29.06.2017) മമ്മൂട്ടിയെ കുറിച്ച് അഹങ്കാരിയും ജാഡക്കാരനുമാണെന്നാണ് പൊതുവെയുള്ള സംസാരം. എന്നാൽ അടുത്തറിയുന്നവർക്കേ താരത്തിന്റെ മനസിന്റെ വലിപ്പം അറിയൂ എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അത്തരത്തിൽ മമ്മൂട്ടിയെ കുറിച്ചുള്ള അഭിപ്രായവുമായി വന്നിരിക്കുകയാണ് 'പരീത് പണ്ടാരി'യുടെ സംവിധയകൻ ഗഫൂർ ഏലിയാസ്.
'മമ്മൂക്കയുടെ സ്നേഹത്തിന്റെ ഭാഷ ശാസനയുടേതാണ്, പോലീസിനെ മറി കടന്ന് കാഴ്ചയുടെ ഷൂട്ടിംഗ് സെറ്റിൽ മമ്മൂട്ടിയെ കണ്ടപ്പോൾ അതിരില്ലാത്ത സന്തോഷം തോന്നിയെന്ന് സംവിധായകൻ പറയുന്നു. കലാഭവനിൽ ജോലി ചെയ്യുന്നവരാണെന്നും സിനിമയിൽ ഒരു അവസരം നൽകുമോ എന്ന് ചോദിച്ചപ്പോൾ പോയി പഠിക്കെടാ എന്നും മമ്മൂട്ടി പറഞ്ഞതായി ഗഫൂർ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ആദ്യം അങ്ങനെ പറഞ്ഞെങ്കിലും പിന്നീട് സംവിധായകൻ ബ്ലസിയെ വിളിച്ച് നോക്കി വെച്ചോ നാളെ സിനിമയിൽ വരാനുള്ള പിള്ളേരാണെന്ന് താരം പറഞ്ഞത്രേ.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം
''മമ്മൂക്കാക്ക് അറിയാത്ത രഹസ്യം''
ഞാൻ പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് ആലപ്പുഴ ബീച്ചിൽ ബ്ളസി സർ സംവിധാനം ചെയ്യുന്ന കാഴ്ചയുടെ ഷൂട്ടിംങ്ങ് നടക്കുന്നത് !!! ഷൂട്ടിംങ്ങിന്
ആർട്ടിലെ ചില തൊഴിലാളികൾ മുള(കഴ) വാടകക്ക് എടുക്കാൻ ഞങ്ങളുടെ വീട്ടിൽ വന്നപ്പോഴാണ് മമ്മൂക്ക ആലപ്പുഴ ബീച്ചിൽ വരുന്ന വിവരം ഞാൻ അറിയുന്നത് !!! മമ്മൂക്കയുടെ രാത്രി സീക്ക്വൻസായിരുന്നു അന്ന് ഷൂട്ട് ചെയ്യുന്നത് !!! പോലീസിനാൽ കെെവരി തീർത്ത് വളരെ ദൂരെ ആളുകളെ നിയന്ത്രിച്ചിരുന്നു !!! ഉന്തി തള്ളി മുൻപന്തിയിൽ എത്തിയ ഞങ്ങളുടെ നെഞ്ചത്ത് പോലീസ് അമർത്തി തള്ളി തടഞ്ഞുവെച്ചു !!! കയ്യും കാലും പൊക്കി ഞാൻ ആക്ഷൻ കാണിച്ച് ..കാണിച്ച് ..മമ്മൂക്കയുടെ ശ്രദ്ധപിടിച്ച് പറ്റി !!! ഞങ്ങളുടെ വെപ്രാളം ശ്രദ്ധിച്ച മമ്മൂക്ക കെെ ഉയർത്തി എന്താടാന്ന് ചോദിച്ചു ... അത് കണ്ട ഞാൻ മമ്മൂക്കയോട് ഉറക്കേ ചോദിച്ചു , ഞങ്ങള് അങ്ങോട്ട് വരട്ടേ മമ്മൂക്ക ? വാ എന്ന് മൂപ്പര് മറുപടി കാണിച്ച് ....പോലീസ് ഞങ്ങൾക്കായ് കയ്യ്മാറ്റിതന്നു !!! അന്നാണ് മമ്മൂക്ക എന്ന് പറയുന്ന അത്ഭുതത്തെ ആദ്യമായ് അടുത്ത് കാണുന്നത് , ഞങ്ങളോട് മമ്മൂക്ക ചോദിച്ചു ..ആആ..എന്താണ് നിങ്ങട പ്രശ്നം ? ഞങ്ങൾ (ഞാനും അഫ്സലും സലാപ്പുവും ജിബിച്ചനും) പറഞ്ഞു മമ്മൂക്കയെ ഒന്ന് പരിചയപ്പെടാൻ വന്നതാ...

മമ്മൂക്ക ; അതിന് നിങ്ങള് ആരാണന്ന് ആദ്യം പറ
ഞാൻ ; ഞങ്ങൾ കലാഭവനിലെ സ്റ്റുഡൻസാ
മമ്മൂക്ക ; ആര് കലാഭവൻ മണിയോ ?
ചിരിച്ച് കൊണ്ട് ഞങ്ങൾ അല്ല ഇക്കാ.. കലാഭവനിൽ മിമിക്രി പഠിക്കുന്ന സ്റ്റുഡൻസാ
ഞാൻ ; ഇക്കാ നല്ല മിമിക്രികാരനാണന്ന് ഞങ്ങൾക്ക് അറിയാം
മമ്മൂക്ക ; ഏയ്യ്... ഒരു പരുപാടിക്ക് പോയാൽ നിങ്ങൾക്ക് എത്രകിട്ടും ?
ഞാൻ ; 750 രൂപ കിട്ടുമിക്കാ ( കൂടയൂള്ളവൻമാര് അന്തംവിട്ടു..കാരണം കട്ടൻചായയെങ്കിലും കിട്ടിയാ കിട്ടി അതായിരുന്നു പരുപാടിക്ക് പോയാലുള്ള ഞങ്ങളുടെ അവസ്ഥ )
മമ്മൂക്ക ; ആഹാ...ഞങ്ങളൊക്കെ പരുപാടിക്ക് പോണ സമയത്ത് 75 രൂപയൊക്കയാ മിനിമം
ഒടുവിൽ മുക്കിയും മൂളിയും തപ്പിയും തടഞ്ഞും എല്ലാവർക്കും വേണ്ടി ഞാൻ ആ ആഗ്രഹം മമ്മൂക്കയുടെ അടുത്ത് പറഞ്ഞു
ഞാൻ ; ഇക്കാ..ഞങ്ങൾക്കും സിനിമയിലേക്ക് വരണമെന്നാണ് ആഗ്രഹം ..ഇൗ പടത്തിൽ ഞങ്ങൾക്ക്....

ഉടൻ മമ്മൂക്ക അൽപ്പം ഗൗരവത്തോടെ ; പോടാാാ...പോയ് പടിക്കടാാാ...പടിക്കണ പ്രായത്തിൽ അഭിനയം മണ്ണാൻകട്ട എന്നൊക്കെ പറഞ്ഞ് നടന്നാലുണ്ടല്ലോ...നല്ല തല്ല് തരും...പോ...പൊക്കൊ....ഞങ്ങൾ സങ്കടത്തോടെ പോകാൻ തിരിഞ്ഞപ്പോൾ...
മമ്മൂക്ക ; അവിട നിന്നെ....
സംവിധായകൻ ബ്ളസിയെ വിളിച്ച് ഞങ്ങളെ കാണിച്ചിട്ട് ...ബ്ളസി...ഇൗ പിള്ളേരേ നോക്കി വെച്ചോ ...നാളെ സിനിമയിലേക്കൊക്ക വരാൻ ചാൻസുള്ള നമ്മുട പിള്ളേരാാാ...
അത് കേട്ടപ്പോൾ ആണ് ഞങ്ങൾക്ക് , ആദ്യം മമ്മൂക്ക കാണിച്ച ഗൗരവം ഒരു ജേഷ്ടന്റേതായിരുന്നെന്നും പടുത്തം കഴിഞ്ഞിട്ട് മതിയെന്ന് പറഞ്ഞത് ഭാവി
യേക്കുറിച്ചുള്ള വാത്സല്ല്യം കൊണ്ടാണന്നും ഞങ്ങൾക്ക് മനസ്സിലായത് !!!
ഒരു പക്ഷേ മമ്മൂക്കയുടെ ആ അനുഗ്രഹം കൊണ്ടാവണം..വർഷങ്ങൾക്ക് ഇപ്പുറം ഞാൻ സംവിധായകനായ്......പരീത് പണ്ടാരിയുടെ ഡബ്ബ് മെഗാ മീഡിയയിൽ നടക്കുബോൾ....കസബയുടെ ഡബ്ബിന് മമ്മൂക്ക അവിടെ ഉണ്ടായിരുന്നു !!! അന്ന് മമ്മൂക്കയെ വീണ്ടും ഞാൻ ആദ്യമായ് പരിചയപ്പെട്ടു....20 മിനിറ്റോളം മമ്മൂക്കയോടൊപ്പം കാബിനിൽ ...ആ അത്ഭുതത്തോടൊപ്പം വർത്താനം പറഞ്ഞിരുന്നു....പണ്ടാരിയുടെ പോസ്റ്റർ കയ്യിൽ പിടിച്ച് കാര്യങ്ങൾ തിരക്കുമ്പോഴും മൂപ്പർക്ക് അറിയില്ലാർന്നു...മൂപ്പര് പണ്ട് അനുഗ്രഹിച്ച പയ്യനാണ് സംവിധായകൻ്റെ ടെെറ്റിലിൽ ഈ പോസ്റ്ററിലും തൻെറ മുൻപിലും നിൽക്കുന്നത് എന്ന് !!! പ്രാരാബ്ധങ്ങളുടേയും അനുഭവങ്ങളുടെയും തീചൂളയിൽ ജീവിതം കെട്ടിപടുത്ത നമ്മുടെയൊക്കെ വീട്ടിലെ മൂത്ത ജേഷ്ട്ടനാണ് മമ്മൂക്ക....ഒരുമിച്ച് കണ്ടാൽ അനുജനാണോന്ന് മറ്റുള്ളവർ ചോദിക്കുന്ന ഗ്ളാമർകൂടിപോയ ജേഷ്ട്ടൻ..മൂപ്പരുടെ സ്നേഹത്തിൻ്റെ ഭാഷ ശാസനയാണ് !!!
NB ; പോയ് പടിക്കടാന്ന് കേട്ടപ്പോഴെ എൻ്റെ കൂടയുണ്ടായിരുന്ന മൂന്ന് പേരും അപ്പോതന്നെ പടിക്കാൻ പോയ്...ഡിഗ്രിയും ഡിഗ്രീഡമേൽ ഡിഗ്രിയും എടുത്ത്....ഞാൻ മാത്രം ....ഹിഹിഹി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: Mammootyis great human. Young director Gafoor Elliyas mentions Mammootty's charcater and loving personality when he met him at Kazhcha film set. Gafoor is the director of upcoming movie Pareed Pandari.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.