'പ്രതി ഞാനാവണം എന്നൊരു തീരുമാനമുള്ള പോലെ'; അഴിക്കുള്ളിലെ നായകന് സഹതാപതരംഗം സൃഷ്ടിച്ച് രാമലീല തീയറ്റര്‍ കയ്യടക്കുന്നു, ചിത്രത്തിന് വമ്പന്‍ പ്രതികരണം; സമകാലിക പൊളിറ്റിക്കല്‍ ത്രില്ലറിനെ കവച്ചുവെക്കുന്ന ക്ലൈമാക്‌സ്

 


സാബി അബൂബക്കര്‍ / റിവ്യൂ

(www.kvartha.com 28.09.2017) നടിയെ അക്രമിച്ച കേസില്‍ രണ്ട് മാസത്തിലധികമായി ജയിലില്‍ കഴിയുന്ന ദിലീപ് അവസാനമായി അഭിനയിച്ച രാമലീല വന്‍ വിവാദത്തോടെയാണ് തീയറ്ററിലെത്തിയതെങ്കിലും ആദ്യദിനം വന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്്. ദിലീപിന് സഹതാപ തരംഗം സൃഷ്ടിച്ചേക്കാവുന്ന ഡയലോഗുകളാണ് ചിത്രത്തിന്റെ മാസ്റ്റര്‍ പീസ്. നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പുലിമുരുകന് ശേഷം 15 കോടി രൂപ ചെലവില്‍ നിര്‍മിച്ച ചിത്രത്തിന്റെ പ്രചാരണത്തിന് മാത്രം ഒരു കോടിയിലധികമാണ് ചെലവഴിച്ചത്. ചിത്രം ബോക്‌സോഫീസില്‍ വന്‍ പ്രതികരണം സൃഷ്ടിക്കുമെന്നാണ് തീയറ്റര്‍ ഉടമകള്‍ വ്യക്തമാക്കുന്നത്. ദിലീപിന്റെ മുന്‍ ഭാര്യ മഞ്ചു വാര്യര്‍ പോലും സിനിമയെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് ചിത്രം തീയറ്ററിലെത്തിയത്. മഞ്ചു വാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഉദാഹരണം സുജാത'യും രാമലീലക്കൊപ്പം തന്നെയാണ് റിലീസ് ചെയ്തത്.

ജയിലില്‍ കഴിയുന്ന ദിലീപിന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യവുമായി ഏറെ സാമ്യമുള്ള കഥയാണ് രാമലീല പറയുന്നത്. ദിലീപിന്റെ രണ്ട് മാസത്തെ ജയില്‍വാസത്തിനിടയില്‍ സംഭവിച്ച പല കാര്യങ്ങളും സിനിമയിലും കാണുമ്പോള്‍ പ്രേക്ഷകരുടെ മനസില്‍ ചിത്രം നായകനോട്, ദിലീപിനോട് സഹതാപം തോന്നിപ്പിക്കുന്നു. ഒരു ക്രൈമിന്റെ അന്വേഷണത്തിനിടയില്‍ 'പ്രതി ഞാനാവണം എന്നൊരു തീരുമാനം ഉള്ള പോലെ' എന്ന നായകന്റെ ഡയലോഗ് തീയറ്ററിനെ പിടിച്ചുലക്കുന്നു. നായകന്റെ സമീപകാല ജീവിതത്തോട് ഏറെ സാമ്യമുള്ളത് കൊണ്ടാവാണം, തിയറ്ററുകളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

'പ്രതി ഞാനാവണം എന്നൊരു തീരുമാനമുള്ള പോലെ'; അഴിക്കുള്ളിലെ നായകന് സഹതാപതരംഗം സൃഷ്ടിച്ച് രാമലീല തീയറ്റര്‍ കയ്യടക്കുന്നു, ചിത്രത്തിന് വമ്പന്‍ പ്രതികരണം; സമകാലിക പൊളിറ്റിക്കല്‍ ത്രില്ലറിനെ കവച്ചുവെക്കുന്ന ക്ലൈമാക്‌സ്

ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് വലിയ പ്രതിസന്ധി നേരിട്ടാണ് ചിത്രം തിയറ്ററിലെത്തിയത്. അത് കൊണ്ട് തന്നെ സംവിധായകന്റെ പ്രയത്‌നവും നിര്‍മാതാവിന്റെ ത്യാഗവും എല്ലാം പ്രേക്ഷകമനസില്‍ സിനിമയോടുള്ള സഹതാപത്തിന് ആക്കം കൂട്ടി. ഇതും സിനിമയുടെ വിജയത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, നടന്‍ ദിലീപിന്റെ പതിവ് കോമഡി പടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ കാമ്പുള്ള ചിത്രമാണ് എന്നതും രാമലീലയെ വിത്യസ്തമാക്കുന്നു.

സഖാവ് രാമനുണ്ണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. എല്ലാ രാഷ്ട്രീയ സിനമകളിലുമെന്ന പോലെ കേരളത്തിലെ ഇടത് - വലത് രാഷ്ട്രീയകക്ഷികളുടെ ചുവടുപിടിച്ചാണ് ചിത്രത്തിന്റെ പ്രമേയം. ഇടതു രാഷ്ട്രീയ കക്ഷിയായ ഡിസിപിയിലെ ഒരു എംഎല്‍എ ആയ രാമനുണ്ണി സ്വന്തം പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി മോഹനുമായി തെറ്റി പാര്‍ട്ടി വിടുന്നതോടെയാണ് ചിത്രത്തിന്റെ തുടക്കം. ഇടതുപക്ഷ കക്ഷിയിലെ സമുന്നത നേതാവായിരുന്ന പിതാവിന്റെ രക്തസാക്ഷിത്വത്തിനു പിന്നില്‍ പാര്‍ട്ടിലെ തന്നെ പല കൈകളും പ്രവര്‍ത്തിച്ചിരുന്നു എന്ന് തിരിച്ചറിയുന്നതോടെയാണ് രാമനുണ്ണി പാര്‍ട്ടി വിടുന്നത്. ഡിസിപി വിട്ട് വലതുപക്ഷ പാര്‍ട്ടിയായ എന്‍എസ്പിയില്‍ ചേരുന്ന രാമനുണ്ണി ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്പി പിന്തുണയോടെ മത്സരിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ എന്‍ എസ് പിയിലും രാമനുണ്ണിക്ക് തുടക്കത്തില്‍ തന്നെ എതിരാളികളുണ്ടാകുന്നു. നിയമസഭാ ഇലക്ഷനില്‍ സഖാവ് രാമനുണ്ണിക്കെതിരെ മത്സരിച്ച് തോറ്റ എന്‍ എസ് പിയിലെ ഉന്നത നേതാവ് ഉദയഭാനു രാമനുണ്ണിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ശക്തമായി എതിര്‍ക്കുന്നു.

'പ്രതി ഞാനാവണം എന്നൊരു തീരുമാനമുള്ള പോലെ'; അഴിക്കുള്ളിലെ നായകന് സഹതാപതരംഗം സൃഷ്ടിച്ച് രാമലീല തീയറ്റര്‍ കയ്യടക്കുന്നു, ചിത്രത്തിന് വമ്പന്‍ പ്രതികരണം; സമകാലിക പൊളിറ്റിക്കല്‍ ത്രില്ലറിനെ കവച്ചുവെക്കുന്ന ക്ലൈമാക്‌സ്

പ്രതിസന്ധികളെല്ലാം തരണം ചെയ്ത് രാമനുണ്ണി പ്രചരണം തുടങ്ങുന്നു. രാമനുണ്ണിക്കെതിരെ മത്സരിക്കാന്‍ ഇടത്പക്ഷ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി മോഹന്‍ തയ്യാറെടുക്കുന്നു. സ്വന്തം നാട്ടിലെ ആദ്യ പ്രചരണ പരിപാടിയില്‍ രാമനുണ്ണിയുടെ പ്രകടനം കണ്ട് എതിരാളികള്‍ കളമറിഞ്ഞ് കളിക്കുന്നു. മോഹന്‍ പിന്‍മാറി ഡിസിപിയിലെ വനിതാ നേതാവായ രാമനുണ്ണിയുടെ അമ്മയെ എതിര്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുന്നു. ഇതോടെ രംഗം കൊഴുക്കുന്നു.

ഇടതുപക്ഷ പാര്‍ട്ടി കുടുംബത്തിലെ അമ്മയും മകനും നേര്‍ക്കുനേര്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ക്ക് ആവേശവും അതിലേറെ ആകാംക്ഷയും പകരുന്നു. അതിനിടെ പ്രചരണപരിപാടികള്‍ക്കിടയില്‍ രാമനുണ്ണി കൂടി പങ്കെടുത്ത ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടയില്‍ ജില്ലാ സെക്രട്ടറി മോഹന്‍ കൊല്ലപ്പെടുന്നതോടെ ചിത്രത്തിന്റെ ഗതി മാറുന്നു. സാഹചര്യ തെളിവുകള്‍ രാമനുണ്ണിക്കെതിരെ ആയതോടെ അയാള്‍ ഒളിവില്‍ പോകുന്നു. തുടര്‍ന്ന് ഒളിവില്‍ ഇരുന്നുകൊണ്ട് തന്റെ മേല്‍ ആരോപിക്കപ്പെട്ട കൊലക്കുറ്റത്തില്‍ നിന്ന് അന്വേഷണം വഴിതരിച്ചുവിട്ട് നിരപരാധിയാണെന്ന് സ്ഥാപിക്കാനുള്ള അയാളുടെ ശ്രമങ്ങളാണ് സിനിമ പറയുന്നത്.

അതേസമയം, സംഭവങ്ങള്‍ ആദ്യം തങ്ങള്‍ പുറത്തുകൊണ്ടുവരണമെന്ന മാധ്യമങ്ങളുടെ തിടുക്കത്തെ തനിക്ക് രക്ഷപ്പെടാനുള്ള ഉപാധിയായി രാമനുണ്ണി കാണുന്നു എന്നതും ശ്രദ്ധേയമാണ്. സംഭവങ്ങളെ അമിതമായി സെന്‍സേഷണലൈസ് ചെയ്യാനുള്ള മാധ്യമങ്ങളുടെ തിടുക്കത്തെ മുതലാക്കി താനല്ല കുറ്റവവാളിയെന്നും തന്റെ തെറ്റിന് ന്യായീകരണമുണ്ടെന്നും ജനമനസുകളില്‍ പ്രതിഷ്ഠിക്കാന്‍ രാമനുണ്ണിക്ക് സാധിക്കുന്നു. അതിനായി അയാള്‍ പുതുതായി ലോഞ്ച് ചെയ്യാന്‍ കാത്തിരിക്കുന്ന ഒരു ഓണ്‍ലൈന്‍ മാധ്യമത്തെ ഉപയോഗിക്കുന്നു. നായിക റോളില്‍ എത്തുന്ന പ്രയാഗ മാര്‍ട്ടിന്‍ അവതരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകയായ ഹെലേന എന്ന കഥാപാത്രം അതിന് സഹായിക്കുന്നു. പിന്നീട് രാമനുണ്ണിയുടെ രക്ഷപ്പെടലിലേക്കും ഉദയഭാനുവിന്റെ അറസ്റ്റിലേക്കും നയിക്കുന്ന സംഭവങ്ങളാണ് നായകന്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ടുപിടിച്ച് നടത്തുന്നത്. തെറ്റിന് ന്യായീകരണം കണ്ടെത്തി ഒരു കുറ്റവാളിയെ വായനക്കാരുടെ മനസില്‍ നല്ലവനാക്കാനും നേരെ മറിച്ച് ഒരാളെ കുറ്റവാളിയാക്കാനും മാധ്യമങ്ങള്‍ക്ക് സാധിക്കുമെന്നതാണ് ചിത്രത്തിലെ നായക-നായിക കൂട്ടുകെട്ടിലൂടെ പ്രകടമാകുന്നത്.

'പ്രതി ഞാനാവണം എന്നൊരു തീരുമാനമുള്ള പോലെ'; അഴിക്കുള്ളിലെ നായകന് സഹതാപതരംഗം സൃഷ്ടിച്ച് രാമലീല തീയറ്റര്‍ കയ്യടക്കുന്നു, ചിത്രത്തിന് വമ്പന്‍ പ്രതികരണം; സമകാലിക പൊളിറ്റിക്കല്‍ ത്രില്ലറിനെ കവച്ചുവെക്കുന്ന ക്ലൈമാക്‌സ്

'പ്രതി ഞാനാവണം എന്നൊരു തീരുമാനമുള്ള പോലെ'; അഴിക്കുള്ളിലെ നായകന് സഹതാപതരംഗം സൃഷ്ടിച്ച് രാമലീല തീയറ്റര്‍ കയ്യടക്കുന്നു, ചിത്രത്തിന് വമ്പന്‍ പ്രതികരണം; സമകാലിക പൊളിറ്റിക്കല്‍ ത്രില്ലറിനെ കവച്ചുവെക്കുന്ന ക്ലൈമാക്‌സ്
സിനിമയില്‍ എല്ലായ്‌പ്പോഴും നായകന്‍ നിരപരാധിയായിരിക്കും. ഇനി അഥവാ തെറ്റ് ചെയ്യേണ്ടിവന്നാല്‍ അതിന് തക്കതായ ന്യായീകരണമുണ്ടാകും. ഇതാണ് പഴയകാലം മുതലേയുള്ള സിനിമാരീതി. പലപ്പോഴും തെറ്റു ചെയ്യേണ്ടിവന്ന നായകനെ അതിലേക്കു നയിച്ച സാഹചര്യം ചൂണ്ടിക്കാട്ടി ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. നായക കഥാപാത്രം നിരപരാധിയായിരിക്കുമെന്നും ക്ലൈമാക്‌സില്‍ അയാളുടെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും പ്രേക്ഷകന്‍ നേരത്തെ മനസില്‍ കാണുന്നതാണ് പതിവ് രീതി. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് റണ്‍ ബേബി റണ്‍ എന്ന സിനിമക്ക് കഥയെഴുതിയ സച്ചി രാമലീലയിലെ കഥയെ മുന്നോട്ടുനയിക്കുന്നത്. ഇവിടെ പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത തലത്തിലേക്ക് കഥയെ നയിക്കാന്‍ സച്ചി ശ്രമിച്ചിട്ടുണ്ട് എന്നത് ചിത്രത്തിന്റെ പ്ലസ് പോയിന്റാണ്.

മാത്രമല്ല, മലയാള സിനിമയിലെ പതിവ് രീതി വെച്ച് കഥ അവസാനിച്ചു എന്ന് കരുതിന്നടത്താണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ആരംഭിക്കുന്നത്. ഇത് പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കുന്നു. പൂര്‍വികര്‍ രക്തവും ജീവനും കൊടുത്ത് കെട്ടിപ്പടുത്ത പാര്‍ട്ടിയെ മറയാക്കി അധികാരത്തിന് വേണ്ടി എതിരാളികളെ പോലും കൂട്ടുപിടിച്ച് തങ്ങള്‍ക്ക് വഴങ്ങാത്തവരെ ഇല്ലാതാക്കുന്നതാണ് ചിത്രം ആദ്യപകുതിയില്‍ പറയുന്നത്. എന്നാല്‍ സമീപകാലത്ത് ഇറങ്ങിയ രാഷ്ട്രീയ സിനിമകളിലെ പോലെ ഒരു പാര്‍ട്ടിയെ പുകഴ്ത്താനും മറ്റുള്ളവയെ ഇകഴ്ത്താനും ചിത്രം ശ്രമിക്കുന്നില്ല.

'പ്രതി ഞാനാവണം എന്നൊരു തീരുമാനമുള്ള പോലെ'; അഴിക്കുള്ളിലെ നായകന് സഹതാപതരംഗം സൃഷ്ടിച്ച് രാമലീല തീയറ്റര്‍ കയ്യടക്കുന്നു, ചിത്രത്തിന് വമ്പന്‍ പ്രതികരണം; സമകാലിക പൊളിറ്റിക്കല്‍ ത്രില്ലറിനെ കവച്ചുവെക്കുന്ന ക്ലൈമാക്‌സ്

സാധാരണ പൊളിറ്റിക്കല്‍ ത്രില്ലറുകളില്‍ കാണുന്ന നിയമം, പോലീസ്, മാധ്യമങ്ങള്‍ ഈ മൂന്നെണ്ണം മാത്രമാണ് ചിത്രത്തില്‍ ആദ്യാവസാനം കാണുന്നത്. പ്രതിയെന്ന് ആരോപിക്കപ്പെട്ട ഒരാള്‍ അന്വേഷണം നടത്തുകയും അയാള്‍ കണ്ടെത്തുന്ന തെളിവുകളും വെളിപ്പെടുത്തലുകളും ഒരു മാധ്യമത്തിന്റെ സഹായത്തോടെ ജനങ്ങളിലെത്തിക്കുകയും മറ്റു മാധ്യമങ്ങളും പോലീസും നിയമവും എല്ലാം അതിന് പിറകെ ഓടുകയും ചെയ്യുന്നത് യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്താത്തതായി പ്രേക്ഷകര്‍ക്ക് തോന്നിയാല്‍ കുറ്റം പറയാനാവില്ല. ജനക്കൂട്ടത്തില്‍ നിന്ന് ആരോ ഒരാള്‍ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഒരാളെ കുറ്റവാളിയെന്ന് മുദ്രകുത്തുകയും പിന്നീട് മറ്റുള്ളവരുടെ സഹായത്തോടെ യഥാര്‍ത്ഥ പ്രതിയെ പിടികൂടിയാല്‍ അതിന്റെ ക്രഡിറ്റ് തങ്ങളുടെ പോക്കറ്റിലാക്കുകയും ചെയ്യുന്ന പോലീസ് രീതിയും ചിത്രത്തില്‍ കാണുന്നു.

സംവിധായകന്‍ അരുണ്‍ ഗോപി തന്റെ ആദ്യ സംരംഭം മികവുറ്റതാക്കി. ഉദയഭാനു എന്ന കഥാപാത്രത്തെ അവതതരിപ്പിച്ച നടന്‍ സിദ്ദീഖിന്റെ പ്രകടനം സംസാര ശൈലിയില്‍ മാത്രം ഒതുങ്ങുന്നതാണ്. പക്ഷേ ഡയലോഗുകള്‍ കൊണ്ട് നായകനെ പോലും കവച്ചുവെക്കുന്നതായിരുന്നു പ്രകടനം. ഷാജോണിന്റെ സി കെ എന്ന കഥാപാത്രവും വിജയരാഘവന്‍ അവതരിപ്പിച്ച ജില്ലാ സെക്രട്ടറി മോഹന്‍ എന്ന കഥാപാത്രവും നന്നായി. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിച്ചത് കൂടുതല്‍ കുറവുകളൊന്നുമില്ലാതെ തന്നെയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, Article, Kochi, Cinema, Dileep, Entertainment, Theater, Politics, Story, Ramaleela movie review, Fanfare in full flow.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia