ചലച്ചിത്ര മേളയില്‍ കലാഭവന്‍ മണിയോട് അനാദരവ് കാട്ടിയെന്ന് ആരോപണം; മാക്ട ഫെഡറേഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

 



തിരുവനന്തപുരം: (www.kvartha.com 15.12.2016) അന്തരിച്ച സിനിമാ നടന്‍ കലാഭവന്‍ മണിയോട് ചലച്ചിത്ര അക്കാദമി അനാദരവ് കാട്ടിയെന്നാരോപിച്ച് മാക്ട ഫെഡറേഷന്റെ പ്രതിഷേധ മാര്‍ച്ച്. പ്രമുഖ സംവിധായകന്‍ വിനയനോട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്ന് മാക്ട ആരോപിച്ചു.

ഗോവ ചലച്ചിത്രമേളയില്‍ കലാഭവന്‍ മണിയോടുള്ള ആദരസൂചകമായി വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഇക്കാര്യം വിനയനെ അറിയിച്ചില്ലെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.
ചലച്ചിത്ര മേളയില്‍ കലാഭവന്‍ മണിയോട് അനാദരവ് കാട്ടിയെന്ന് ആരോപണം; മാക്ട ഫെഡറേഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

ഇതിന് ശേഷമാണ് തിരുവനന്തപുരത്ത് ചലച്ചിത്ര മേള നടക്കുന്നത്. ഇവിടെ വാസന്തിയും ലക്ഷ്മിക്കും പകരം സിബി മലയില്‍ സംവിധാനം ചെയ്ത കലാഭവന്‍ മണി നായകനായ ആയിരത്തില്‍ ഒരുവനാണ് പ്രദര്‍ശിപ്പിച്ചത്.

കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനവും ഫെഫ്ക പ്രസിഡന്റ് സ്ഥാനവും രാജിവെയ്ക്കണമെന്നാണ് മാക്ടയുടെ ആവശ്യം.

Keywords: Kerala, Protest, MACTA, Vinayan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia