കൂട്ടുകാരികള്‍ ഒരുക്കിയ സര്‍പ്രൈസ് ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഗായിക ശ്രേയ ഘോഷാല്‍

 


മുംബൈ: (www.kvartha.com 12.04.2021) സുഹൃത്തുക്കള്‍ ഒരുക്കിയ സര്‍പ്രൈസ് ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഗായിക ശ്രേയ ഘോഷാല്‍. ഒരുമിച്ചു ചേരാന്‍ സാധിക്കാത്തതിനാല്‍ ഓണ്‍ലൈനായാണ് സുഹൃത്തുക്കള്‍ ശ്രേയയ്ക്കായി സര്‍പ്രൈസ് ഒരുക്കിയത്. അകലങ്ങളിലാണെങ്കില്‍ പോലും അവര്‍ തരുന്ന സ്‌നേഹത്തിലും കരുതലിലും ഏറെ സന്തോഷിക്കുന്നു എന്നും പ്രിയപ്പെട്ടവരെ കാണാന്‍ കൊതിയോടെ കാത്തിരിക്കുകയാണെന്നും ശ്രേയ ഘോഷാല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കൂട്ടുകാരികള്‍ ഒരുക്കിയ സര്‍പ്രൈസ് ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഗായിക ശ്രേയ ഘോഷാല്‍
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ശ്രേയ ഘോഷാലിന്റെ അടുത്തെത്താന്‍ സുഹൃത്തുക്കള്‍ക്കു സാധിച്ചില്ല. ഓരോരുത്തരും വിവിധയിടങ്ങളിലിരുന്നു വ്യത്യസ്തങ്ങളായ ആഹാരസാധനങ്ങള്‍ പാകം ചെയ്ത് ശ്രേയയുടെ അടുത്ത് എത്തിച്ചു കൊടുക്കുകയായിരുന്നു. കൂട്ടുകാരികള്‍ നല്‍കിയ സ്‌നേഹസമ്മാനങ്ങളെക്കുറിച്ച് ശ്രേയ മനസ് തുറന്നു. ഗായിക പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

കഴിഞ്ഞ മാസം ആദ്യവാരമാണ് ശ്രേയ ഘോഷാലും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായയും ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണെന്ന കാര്യം ആരാധകരെ അറിയിച്ചത്. നിറവയറില്‍ കൈ ചേര്‍ത്തു നില്‍ക്കുന്നതിന്റെ ചിത്രവും ഗായിക പങ്കുവച്ചിരുന്നു. ഗര്‍ഭകാലത്തെ വീട്ടുകാരുടെ കരുതലിനെക്കുറിച്ചും കാത്തിരിപ്പിനെക്കുറിച്ചും ഗായിക ഗായിക ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

Keywords:  Shreya Ghoshal gets a surprise baby shower!, Mumbai, News, Singer, Cinema, Pregnant Woman, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia