'അതങ്ങ് സിനിമേല് മതി ഇങ്ങോട്ടുവേണ്ട'; സുരേഷ് ഗോപിയുടെ ഡയലോഗിനെതിരെ പിണറായിയുടെ പഞ്ച് ഡയലോഗ്
May 20, 2017, 16:37 IST
തിരുവനന്തപുരം: (www.kvartha.com 20.05.2017) കേരളത്തിലെ നേതാക്കള്‍ എംപി ഫണ്ട് വിനിയോഗത്തിനു തടസം നില്‍ക്കുകയാണെന്ന നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.
മാക്രിക്കൂട്ടം തടസം നില്‍ക്കുന്നുവെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശം എന്തുതരം ഭാഷയാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിന്റെ വികസനകാര്യത്തില്‍ എംപിയുടെ ഭാഗത്തുനിന്ന് രാഷ്ട്രീയ പക്വതയും പ്രതിജ്ഞാബദ്ധതയും ഉണ്ടാകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സുരേഷ് ഗോപി മുംബൈയില്‍ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പിണറായിയുടെ വിമര്‍ശനം. അത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എംപി ഫണ്ട് വിനിയോഗിക്കാന്‍ എന്തു തടസമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും താരം തന്നെ വ്യക്തമാക്കണം.

'മാക്രിക്കൂട്ടം' തടസം നില്‍ക്കുന്നു എന്നാണ് താരം ഉപയോഗിച്ച വാക്ക്. ആരാണത്? ഏതു ഭാഷയാണത്? ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം. അവിടങ്ങളില്‍ ദുരനുഭവമുണ്ടായോ എന്നു വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
കണ്ണൂരിലെ സമാധാനശ്രമങ്ങള്‍ നാടകമാണ് എന്നാരോപിക്കുമ്പോള്‍, സമാധാന ചര്‍ച്ചയില്‍ പങ്കാളികളായ ബിജെപി കേരളനേതൃത്വം അഭിനയിക്കുകയാണ് എന്നാണോ നടന്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. സ്വന്തം പാര്‍ട്ടിയെക്കുറിച്ചെങ്കിലും അവശ്യം വിവരങ്ങള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നതു കൊണ്ടാണോ ഈ പ്രസ്താവന എന്ന് വിശദീകരിക്കേണ്ടത് നടന്‍ തന്നെയാണ്.
എംപി ഫണ്ട് വിനിയോഗിക്കാന്‍ ഏതു തടസമുണ്ടായാലും അത് പരിഹരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ സുരേഷ് ഗോപിക്ക് സര്‍ക്കാരിന്റെ സഹായമുണ്ടാകും. അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാന്‍ താരം തയാറാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന് ആര്‍ജവമില്ലെന്ന് കഴിഞ്ഞദിവസം മുംബൈയില്‍ വെച്ച് സുരേഷ് ഗോപി ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന സമാധാന ശ്രമങ്ങള്‍ നാടകമാണോ എന്ന് സംശയിക്കണം. കണ്ണൂരിലെ അക്രമങ്ങള്‍ എല്ലാ പാര്‍ട്ടികളും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുമ്പോഴും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളെ സംശയദൃഷ്ടിയോടെ മാത്രമേ കാണാനാകൂ. ഇതുവരെ താന്‍ ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നില്ല. എന്നാലിപ്പോള്‍ തനിക്ക് ചില കാര്യങ്ങളില്‍ സംശയമുണ്ട്.
പിണറായി വിജയന്റെ പാര്‍ട്ടിക്കാര്‍ സംയമനം പാലിച്ചാല്‍ കണ്ണൂരില്‍ സംഘര്‍ഷത്തിന് അയവ് വരും. മാത്രമല്ല തന്റെ എംപി ഫണ്ട് ചിലവഴിക്കാന്‍ ഇടതുവലതു കക്ഷികള്‍ ഒരുപോലെ തടസം നില്‍ക്കുകയാണെന്നും സുരേഷ് ഗോപി മുംബൈയിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞിരുന്നു. എംപി ഫണ്ടായി ലഭിച്ച അഞ്ചു കോടിയില്‍ ഒരു കോടി രൂപയില്‍ താഴെ മാത്രമാണ് സുരേഷ് ഗോപി ചിലവഴിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ തന്റെ ഫണ്ട് ചെലവഴിക്കാന്‍ ഇടതുപക്ഷവും വലതുപക്ഷവും അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞത്.

Also Read:
പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ച സംഭവം: ഉപയോഗമില്ലാത്ത വസ്തു താന്‍ തന്നെ മുറിച്ചുകളഞ്ഞതാണെന്ന് സ്വാമി, താന്‍ മുറിച്ചതാണെന്ന് പെണ്‍കുട്ടി; ആരാണ് സ്വാമിയുടെ ലിംഗം കട്ട് ചെയ്തതെന്നറിയാതെ പോലീസും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
Keywords: Pinarayi against Sureshgopi, Thiruvananthapuram, News, Politics, Cinema, Criticism, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.