Ticket Offer | ദേശീയ ചലച്ചിത്ര ദിനത്തിൽ 99 രൂപയ്ക്ക് സിനിമ കാണാം
Sep 19, 2024, 18:03 IST
Image Credit: Facebook/ Taran Adarsh
● പ്രമുഖ മൾട്ടിപ്ലെക്സുകളിൽ ഈ ഓഫർ ലഭ്യമാണ്.
● 4000ലധികം സ്ക്രീനുകളിൽ ഈ ഓഫർ ഉണ്ടാക്കും.
ഡെൽഹി: (KVARTHA) മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ തീരുമാനപ്രകാരം, വെള്ളിയാഴ്ച ദേശീയ ചലച്ചിത്ര ദിനത്തിൽ തിയേറ്ററുകളിൽ സിനിമ കാണാൻ 99 രൂപ മതിയാകും.
പിവിആര്‍ ഐനോക്‌സ്,മിറാഷ്, സിറ്റിപ്രൈഡ്, സിനിപോളിസ്, ഏഷ്യന്‍, മൂവി ടൈം, വേവ്,മുക്ത എ 2, മൂവിമാക്‌സ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ പ്രമുഖ മൾട്ടിപ്ലെക്സുകളിലെ 4000-ലധികം സ്ക്രീനുകളിൽ ഈ ഓഫർ ലഭ്യമാകും.
ഇന്ത്യൻ സിനിമ ഇത്തവണ നേടിയ വിജയത്തിന് പ്രേക്ഷകരോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ഓഫർ. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഈ ദിവസം വലിയ പ്രതികരണമാണ് ലഭിച്ചത്. 2023ൽ 60 ലക്ഷത്തിലധികം ആളുകൾ ഇതുവഴി പടം കാണാൻ കയറിട്ടുണ്ടെന്നാണ് കണക്ക്.
വെള്ളിയാഴ്ചയായതിനാൽ പുതിയ സിനിമകളുടെ റിലീസിനും ഈ ഓഫർ ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.