സൂക്ഷിച്ചോളൂ, നിങ്ങളുടെ മക്കളെയും ആ നീലത്തിമിംഗലം വിഴുങ്ങിയേക്കാം; ഗയിം കളിക്കുന്നതു കണ്ടാല്‍ ശ്രദ്ധിക്കുക
May 30, 2017, 15:45 IST
കൊച്ചി: (www.kvartha.com 30.05.2017) തികച്ചും ഭീകരമായ ബ്ലൂ വെയില് ഗെയിം കേരളത്തിലും എത്തി. ബ്ലൂ വെയില് അഥവാ നീലത്തിമിംഗലം ഗെയിം എന്നാണ് ഇതിന്റെ പേര്. കൗമാരക്കാരെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിച്ചാണ് ഈ അതിഭീകര ഗെയിം കളിക്കുന്നത്. കളിച്ചു തുടങ്ങിയാല്‍ കളിയുടെ അവസാനം മരണം ,ഇതാണ് ബ്ലൂ വെയിന്‍ ഗെയിം. ഇപ്പോള്‍ കേരളത്തിലെ കൗമാരക്കാരിലും ബ്ലൂ വെയിന്‍ തരംഗമാകുന്നുണ്ട്. മരണക്കളിയില്‍ കമ്പം കൂടുതല്‍ കൗമാരക്കാര്‍ക്കാണ്.
ഗെയിം ലെവല്‍ 1 ആരംഭിക്കുമ്പോള്‍ അവസാന ലെവലില്‍ തങ്ങളുടെ ജീവന് എടുക്കുമെന്നു ഇവര്‍ അറിയുന്നില്ല. സാധാരണ ഗതിയില്‍ പ്ലേ സ്റ്റോറുകളില്‍ മരണക്കളി ലഭിക്കറില്ലാ, ഇതു ഓണ്‍ലൈന്‍ വഴി മാത്രമാണ് ലഭിക്കാറുള്ളത്. 2013 ല്‍ റഷ്യയിലാണ് ബ്ലൂവെയിലിന്റെ ജനനം. ഇതിന്റെ സ്ഥാപകന്‍ ആരാണെന്നുള്ളത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ് തു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.
50 ഘട്ടമായിട്ടാണ് ഗെയിം ക്രമീകരിച്ചിരിക്കുന്നത്. ഈ 50 ഘട്ടവും പല പല വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. വെബ് സൈറ്റില്‍ ലോഗിന്‍ ചെയ് ത് കയറുമ്പോള്‍ തന്നെ മുന്നറിയിപ്പു നല്‍കും. അതു കൗമാരക്കാരെ വെല്ലുവിളിക്കുന്നതു പോലെയാണ് ക്രമികരിച്ചിരിക്കുന്നത്. ഈ വെല്ലുവിളിയില്‍ ആകൃഷ്ടരാകുന്ന കൗമാരക്കാരാണ് കെണിയില്‍ വീഴുന്നത്.
ആദ്യ ഘട്ടം മുതലെ വിചിത്രമായ ലെവലുകളാണ് കളിയിലുള്ളത്. ബ്ലൂ വെയില് ഗെയിം കളി രാത്രിയിലും പുലര്‍ച്ചെയുമാണ് കളിക്കേണ്ടത്. ആദ്യഘട്ടത്തില്‍ തന്നെ സ്വന്തം രക്തംകൊണ്ട് കൈകളില്‍ ടാറ്റു വരക്കും. പ്രേത സിനിമകള്‍ ഒറ്റക്കിരുന്നു കാണുന്നതിന്റെ വീഡിയോകള്‍ അയച്ചു കൊടുക്കണമെന്നുള്ളതാണ് മറ്റൊരു വിചിത്രമായ ഘട്ടം. ഒരു 15 ഘട്ടം ആകുമ്പോള്‍ തന്നെ കളിക്കുന്നയാള്‍ ഗെയിമിന്റെ അടിമയാകും. പിന്നിടുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഗെയിം മാസ്റ്ററായിരിക്കും. അവരുടെ ആജ്ഞ അനുസരിച്ചു പ്രവത്തിക്കുന്ന ഒരു പാവയെ പോലെയായിരിക്കും കളിക്കുന്നവര്‍.
27-ാം ദിവസം കൈയില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചു നീലതിമിംഗലത്തിന്റെ ചിത്രം വരച്ച് സൈറ്റില്‍ അപ് ലോഡ് ചെയ്യണം .50 ദിവസമാകുമ്പോഴേക്കും ഗെയിം കളിക്കുന്നയാള്‍ ആത്മഹത്യ ചെയ്യും. ഇതാണ് ബ്ലൂ വെയില് ഗെയിം. 10 നും 20 വയസിനും താഴെയുള്ള കൗമാരക്കാരെ ലക്ഷ്യം വച്ചാണ് ബ്യൂവെയില്‍ പ്രവര്‍ത്തിക്കുന്നത്. 2013 ല്‍ റഷ്യയില്‍ 20 വയസുകാരനാണ് ആദ്യമായി മരണക്കളിയുടെ അടിമയായത്. പിന്നീട് 2015-16 ല്‍ 130 പേരുടെ ജീവനെടുത്തു.
റഷ്യയില്‍ തന്നെയുള്ള രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യാ വിവരം സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുമ്പോഴാണ് മരണക്കളിയുടെ തീവ്രത ലോകം മനസിലാക്കിയത്. റഷ്യയില്‍ വേരുറപ്പിച്ച മരണക്കളി ഇപ്പോള്‍ കേരളത്തിലും വ്യാപകമാകുന്നു. ഗെയിമിന്റെ തീവ്രത മനസിലാക്കാതെയാണ് കുട്ടികള്‍ ഇതില്‍ അകപ്പെട്ടു പോകുന്നത്. എന്നാല്‍ ഇടയ്ക്കുവെച്ചു അവസനിപ്പിച്ചു പോകാനും സാധിക്കില്ല.
തങ്ങളുടെ ഫോണിലുളള വിവരങ്ങള്‍ ചോര്‍ത്തി ഭീക്ഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി. അവസാനം ഗെയിം മാസ്റ്ററുടെ ഭീക്ഷണിയെ തുടര്‍ന്ന് സ്വന്തമായി ഇവര്‍ ജീവനെടുക്കുന്നു. സൈലന്റ് ഹൗസ്, സീ ഓഫ് വെയില്‍സ് എന്നീ പേരുകളിലും ഗെയിം അറിയപ്പെടുന്നുണ്ട്. ഫേസ് ബുക്ക് വാട്ട്സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി കേരളത്തിലും ഇതിനെതിരെ ക്യാമ്പയിന് തുടങ്ങിക്കഴിഞ്ഞു.

Also Read:
അംഗീകാരമില്ലാത്ത രണ്ട് സ്കൂളുകള്‍ പൂട്ടി; 91 സ്കൂളുകള്‍ക്ക് നോട്ടീസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: Blue Whale suicide challenge game: Beware of the Blue Whale app, Kochi, News, Entertainment, Children, Suicide, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.