'മാണ്ഡി പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ടികെറ്റ് ഒരു പാര്‍ടി പ്രവര്‍ത്തകനാണ് ലഭിക്കുക, ഒരു സെലിബ്രറ്റികുമല്ല'; കങ്കണയെ തഴഞ്ഞ് ബിജെപി
Oct 5, 2021, 19:12 IST
ഷിംല: (www.kvartha.com 05.10.2021) ഹിമാചല്‍ പ്രദേശില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി കങ്കണയെ പരിഗണിക്കുന്നില്ലെന്ന് ബി ജെ പി. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താകൂറാണ് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാണ്ഡിയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സെലിബ്രറ്റിയെ അല്ല പാര്‍ടി പ്രവര്‍ത്തകനെയാണ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കുന്നതെന്ന് ജയ് റാം താകൂര്‍ പറഞ്ഞു.
'ധര്‍മ്മശാലയില്‍ നടന്ന സ്റ്റേറ്റ് ഇലക്ഷന്‍ കമിറ്റി യോഗത്തില്‍ കങ്കണയുടെ പേര് ഒരിക്കലും ഉയര്‍ന്നു വന്നിട്ടില്ല. മാണ്ഡി പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ടികെറ്റ് ഒരു പാര്‍ടി പ്രവര്‍ത്തകനാണ് ലഭിക്കുക. അതൊരു സെലിബ്രറ്റിക്കുമല്ല' മുഖ്യമന്ത്രി വ്യക്തമാക്കി.
ഒക്ടോബര്‍ 30 ന് മാണ്ഡിയുള്‍പെടെ നാല് മണ്ഡലങ്ങളിലാണ് ഹിമാചല്‍ പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായപ്പോള്‍ മാണ്ഡിയിലേക്ക് കങ്കണയുടെ പേരും പാര്‍ടി നേതൃത്വത്തിന്റെ സജീവമായ പരിഗണനയിലുണ്ടെന്നായിരുന്നു റിപോര്‍ട്. മാണ്ഡിയിലെ ഭംബ്ല ഗ്രാമമാണ് കങ്കണയുടെ സ്വദേശം.
ബി ജെ പി അനുഭാവിയായ കങ്കണ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ നേരത്തെ പരന്നിരുന്നു. എന്നാല്‍ കങ്കണ സ്ഥാനാര്‍ഥിയാവുന്നതിനോട് പാര്‍ടിയിലെ ഒരു വിഭാഗത്തിന് എതിര്‍പുണ്ടെന്നും സൂചനയുണ്ടായിരുന്നു. നിലവില്‍ നടി മണാലിയിലെ ബംഗ്ലാവിലാണ് താമസിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.