ബിജെപി അധികാര മോഹികള്‍; അനുകൂലിക്കാത്തവരെ നിശ്ശബ്ദരാക്കുന്നു: പ്രകാശ് രാജ്

 


ബംഗലൂരു: (www.kvartha.com 14.11.2017) കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ പ്രകാശ് രാജ് വീണ്ടും രംഗത്ത്. ബിജെപിയെ അധികാര മോഹികളെന്ന് വിളിച്ച അദ്ദേഹം അനുകൂലിക്കാത്തവരെ പാര്‍ട്ടി നിശ്ശബ്ദരാക്കുകയാണെന്നും ആരോപിച്ചു.

തന്നെപോലുള്ളവര്‍ക്ക് സംസാരിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ് രാജ്യത്തുള്ളതെന്നും പ്രകാശ് രാജ് പറഞ്ഞു.

ഇതിന് മുന്‍പ് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടുണ്ടോ? അമീര്‍ ഖാനേയും ഷാരൂഖ് ഖാനേയും മാറ്റി നിര്‍ത്തിയിട്ടുണ്ടോ? അമീറിനെ അംബാസഡര്‍ പദവിയില്‍ നിന്ന് നീക്കിയിട്ടുണ്ടോ? അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്‍ നിര്‍ത്തിവെയ്‌ക്കേണ്ടിവന്നിട്ടുണ്ടോ? എന്റെ ചിത്രങ്ങള്‍ നിര്‍ത്തിവെയ്‌ക്കേണ്ടി വരും. പ്രകാശ് രാജ് പറഞ്ഞു.

 ബിജെപി അധികാര മോഹികള്‍; അനുകൂലിക്കാത്തവരെ നിശ്ശബ്ദരാക്കുന്നു: പ്രകാശ് രാജ്

താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും വക്താവല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. അഭിനേതാക്കള്‍ രാഷ്ട്രീയത്തില്‍ ചേരുന്നത് അംഗീകരിക്കാനാകില്ല. അതൊരു ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ അഭിനേതാക്കള്‍ക്ക് ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗലൂരുവില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷ് പ്രകാശ് രാജിന്റെ അടുത്ത സുഹൃത്താണ്. നാളിതുവരെയായിട്ടും ലങ്കേഷിന്റെ കൊലയാളികളെ പിടികൂടാനാകാത്തതിനെ പ്രകാശ് രാജ് രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Last month, Mr Raj had said Prime Minister Narendra Modi's silence on the unsolved murder of journalist Gauri Lankesh - another critic of right-wing ideology -- was why his five National Awards were deserved by "bigger actors" including the PM.

Keywords: National, Entertainment, Prakash Raj
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia