ബിഗ് ബോസിലൂടെ തിളങ്ങിയ അവതാരകയും നടിയുമായ എലീന പടിക്കലിന്റെയും രോഹിത്തിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു, വീഡിയോ
Jan 21, 2021, 09:33 IST
കൊച്ചി: (www.kvartha.com 21.01.2021) ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അവതാരകയും നടിയുമായ എലീന പടിക്കലിന്റെയും രോഹിത്തിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. ജനുവരി 20ന് തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലില്‍വെച്ചായിരുന്നു ചടങ്ങ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ഗോള്‍ഡന്‍ നിറത്തിലുള്ള ക്രോപ് ടോപ്പും സ്‌കര്‍ടുമാണ് എലീന ധരിച്ചത്. വൈറ്റ് ഷര്‍ടും ബ്ലേസറും പാന്റ്‌സുമായിരുന്നു രോഹിത്തിന്റെ വേഷം. ഇന്തോവെസ്റ്റേണ്‍ തീമിലായിരുന്നു വേദി ഒരുക്കിയത്.
കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ് എലീന. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് രോഹിതിന്റെ മാതാപിതാക്കള്‍.
സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇരു കുടുംബങ്ങളും എതിര്‍ത്തെങ്കിലും സമ്മതിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ പ്രണയസാഫല്യം. ഈ വര്‍ഷം ഓഗസ്റ്റില്‍ വിവാഹം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
അവതാരകയായി പ്രേക്ഷകരെ കൈയിലെടുത്ത എലീന ബിഗ് ബോസിലെ മത്സരാര്‍ഥിയായും തിളങ്ങിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.