ചെറുമക്കളോടുള്ള ബിഗ്ബിയുടെ ഉപദേശം; സ്വയം ചിന്തിച്ച്, വിലയിരുത്തി സ്വതന്ത്ര സ്ത്രീത്വങ്ങളാവണം; സധൈര്യം മുന്നോട്ട് പോകണം
Sep 7, 2016, 12:18 IST
മുംബൈ: (www.kvartha.com 06.09.2016) ചെറുമക്കൾക്കും രാജ്യത്തെ പെൺകുട്ടികൾക്കും ആവേശം പകർന്ന് മുത്തച്ഛന്‍റെ കത്ത്. മുത്തച്ഛൻ ആരെന്നല്ലേ, സാക്ഷാൽ അമിതാബ് ബച്ചൻ.
അഭിഷേകിന്‍റെ മകളായ ആരാധ്യയ്ക്കും ശ്വേതയുടെ മകള്‍ നവ്യയ്ക്കുമാണ് ബിഗ്ബി കത്തയച്ചത്. വളര്‍ന്നുവരുന്ന ചെറുമക്കള്‍ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തവും സ്വയം തീരുമാനമെടുക്കേണ്ട അവസ്ഥയും വിശദീകരിച്ചാണ് ബിഗ്ബിയുടെ കത്ത്.
കത്തിന്‍റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ...
പെണ്ണ് എന്നതാണ് നിങ്ങളുടെ ഏറ്റവും വലിയ ശക്തിയും ദൗര്‍ബല്യവും. ഈ സമുഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ സ്ത്രീകള്‍ക്ക് കഴിയും. മറ്റുള്ളവര്‍ എന്തു പറയും എന്നതിനെക്കുറിച്ച് നിങ്ങള്‍ ഒരിക്കലും ചിന്തിക്കേണ്ട. നിങ്ങളുടെ ശരികള്‍ എന്നും നിങ്ങള്‍ക്ക് ശരികളാകട്ടെ. സധൈര്യം മുന്നോട്ട് പോകണം. സമൂഹത്തിന്‍റെ വിലയിരുത്തലും എതിര്‍പ്പുകളും ഒക്കെ നേരിടേണ്ടിവരും. അത്തരം കുഴികളില്‍ വീണുപോകരുത്. വലിയ പൈതൃകമാണ് നിങ്ങള്‍ പിന്തുടരുന്നത്. ഈ ചെറുപ്രായത്തില്‍ തന്നെ വലിയ പാരമ്പര്യവും കുടുംബ മാഹാത്മ്യവും കാത്തു സൂക്ഷിക്കുക എന്ന വലിയ കര്‍ത്തവ്യം നിങ്ങള്‍ക്ക് ഇരുവര്‍ക്കുമുണ്ട്.
ആരാധ്യ, ഡോ. ഹരിവംശറായ് ബച്ചന്‍ എന്ന നിന്‍റെ വലിയ മുത്തച്ഛന്‍റെ പൈതൃകം നിന്നോടൊപ്പമുണ്ട്. നവ്യ, നീ പിന്തുടരുന്നത് നിന്‍റെ വലിയ മുത്തച്ഛനായ എച്പി നന്ദയുടേതാണ്. ഇന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനയും പേരും സ്ഥാനവുമെല്ലാം ഇവര്‍ നേടിതന്നതാണ്. നിങ്ങളുടെ പേരിനൊപ്പമുള്ള മുത്തച്ഛന്മാരുടെ പേരുകള്‍ ആഘോഷിക്കപ്പെട്ടവയാണ്. അറിയപ്പെട്ടവരും സമൂഹത്തില്‍ അംഗീകരിക്കപ്പെട്ടവും ബഹുമാന്യരും ആയിരുന്നു. നിങ്ങള്‍ നന്ദയോ ബച്ചനോ ആകാം. പക്ഷേ നിങ്ങള്‍ പെണ്‍കുട്ടികളാണ്. നന്ദയും ബച്ചനും ആയിരിക്കുമ്പോള്‍ തന്നെ നിങ്ങള്‍ രണ്ടു പേരും സ്ത്രീകളുമാണ്.
സമൂഹം നിങ്ങളുടെ മേല്‍ പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ പെരുമാറണം, എവിടെ പോകണം, ആരോട് സംസാരിക്കണം അവര്‍ പറയും പക്ഷേ ആരുടെയും നിഴലില്‍ പെടാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ യുക്തിക്ക് അനുസരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി ഇഷ്ടപ്പെട്ടത് എപ്പോഴും തിരഞ്ഞെടുക്കുക. നിങ്ങളുടെ വസ്ത്രം നിയന്ത്രിക്കാനും, നിങ്ങളുടെ സുഹൃത്തുക്കളെ നിയന്ത്രിക്കാനും സ്വയം പ്രാപ്തരാണെന്ന് തെളിയിക്കുക മറ്റുള്ളവരെ അതിലിടപെടാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുക.
SUMMARY: Amitabh Bachchan is India's biggest superstar and also a doting father and a grandfather. On 4th September, Amitabh Bachchan penned down a heartfelt letter to his granddaughters Navya Naveli and Aradhya. From talking about gender issues and how “make your own choices in the light of your own wisdom” and “never worry about log kya kahenge", this letter is spot on at a lot of levels.
Keywords: Amitabh Bachchan, India's, Biggest, Superstar, Doting, Father, Grandfather

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.