സുശാന്ത് സിംഗിന്റെ മരണം; അസിസ്റ്റന്റ് ഫി​ലിം ഡ​യ​റ​ക്ട​ര്‍ ഋ​ഷി​കേ​ശ് പ​വാ​ര്‍ കസ്റ്റഡിയില്‍

 



മും​ബൈ: (www.kvartha.com 03.02.2021) ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് രാജ് പുതിന്റെ മരണവുമായി ബ​ന്ധ​പ്പെ​ട്ട ല​ഹ​രി​മ​രു​ന്നു കേ​സി​ല്‍ അസിസ്റ്റന്റ്​ ഫി​ലിം ഡ​യ​റ​ക്ട​ര്‍ ഋ​ഷി​കേ​ശ് പ​വാ​ര്‍ കസ്റ്റഡിയില്‍ . നാ​ര്‍​കോ​ടിക്സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ മും​ബൈ സോ​ണ​ല്‍ സം​ഘമാണ് പവാറിനെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. സുശാന്ത് സിംഗിന്റെ അ​ടു​ത്ത സു​ഹൃ​ത്ത് കൂ​ടി​യാ​ണ് ഋ​ഷി​കേ​ശ് പവാർ.

സുശാന്ത് സിംഗിന്റെ മരണം; അസിസ്റ്റന്റ് ഫി​ലിം ഡ​യ​റ​ക്ട​ര്‍ ഋ​ഷി​കേ​ശ് പ​വാ​ര്‍ കസ്റ്റഡിയില്‍


ല​ഹ​രി​മ​രു​ന്നു കേ​സി​ല്‍ നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ നിന്നുമാണ്  ഋ​ഷി​കേ​ശി​നെ​ക്കു​റി​ച്ചുള്ള‌ സൂ​ച​ന ല​ഭി​ച്ച​ത്. 2020 ജൂ​ലൈ 14ന് ആയിരുന്നു ​സ​ബ​ര്‍​ബ​ന്‍ ബാ​ന്ദ്ര​യി​ലെ വ​സ​തി​യി​ല്‍ സു​ശാ​ന്ത് സിം​ഗി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്. ഇതുമായി ബന്ധപ്പട്ട് സുശാന്തിന്റെ സുഹൃത്തു റിയ ചക്രബര്‍ത്തി അടക്കം ബോളിവുഡിലെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.
    
Keywords:  News, National, India, Mumbai, Entertainment, Actor, Cine Actor, Death, Case, Director, Arrest, Police, Bollywood, Assistant Film Director Rishi Keshwar is in custody
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia