'ഏക് ദീവാനാ ഥാ'യിലെ എ.ആര്‍ റഹ്മാന്റെ പാട്ടിനെതിരെ ക്രിസ്തീയ സംഘടനകള്‍ രംഗത്ത്

 


ADVERTISEMENT

'ഏക് ദീവാനാ ഥാ'യിലെ എ.ആര്‍ റഹ്മാന്റെ പാട്ടിനെതിരെ ക്രിസ്തീയ സംഘടനകള്‍ രംഗത്ത്
മുംബൈ: 'ഏക് ദീവാനാ ഥാ' എന്ന ബോളീവുഡ് ചിത്രത്തിലെ എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന 'ഹോസന്ന' എന്ന പാട്ടിനെതിരെ ക്രിസ്തീയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. മുംബൈയിലെ ക്രിസ്ത്യന്‍ സെക്യുലര്‍ ഫോറം ആണ്‌ പ്രതിഷേധവുമായി രംഗത്തെത്തിയത്. 'ഹോസന്ന' എന്ന പദം വളരെ ദൈവീകമായി പ്രാര്‍ത്ഥനാ ഗാനങ്ങളില്‍ മാത്രം ഉപയോഗിക്കുന്നതാണെന്നും ഇത് ചലച്ചിത്രഗാനത്തില്‍ ഉപയോഗിച്ചത് ശരിയായില്ലെന്നുമാണ്‌ സംഘടനകള്‍ ആരോപിക്കുന്നത്. ഇത്തരം ഗാനങ്ങള്‍ മതവികാരത്തെ വൃണപ്പെടുത്തുമെന്നും അതുകൊണ്ട് എ.ആര്‍ റഹ്മാന്‍ ജനങ്ങളോട് മാപ്പുപറയണമെന്നുമാണ്‌ സംഘടനകളുടെ ആവശ്യം. ആരോപണങ്ങള്‍ക്കെതിരെ ചിത്രവുമായി സഹകരിക്കുന്ന ആരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia