ക്ഷേത്രദര്‍ശനത്തിനെത്തിയ നടിയോട് വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യം; ചുട്ട മറുപടിയുമായി തെന്നിന്ത്യന്‍ താരം, വീഡിയോ വൈറല്‍

 



തിരുമല: (www.kvartha.com 20.09.2021) ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോള്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത് ഇഷ്ടപ്പെടാതെ തെന്നിന്ത്യന്‍ താരം സാമന്ത. തിരുമല ക്ഷേത്ര ദര്‍ശനത്തിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയതായിരുന്നു താരം. തൊഴുത് മടങ്ങുന്നതിനിടെ താരത്തെ ആരാധകരും മാധ്യമ പ്രവര്‍ത്തകരും വളഞ്ഞു. അവര്‍ ചോദ്യങ്ങള്‍ ചോദിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. എന്നാല്‍ അവര്‍ക്ക് കിടിലന്‍ മറുപടിതന്നെ താരം നല്‍കുന്നുണ്ട്. 

'ഞാന്‍ അമ്പലത്തിലാണ്, നിങ്ങള്‍ക്ക് വിവരമുണ്ടോ' എന്ന് സാമന്ത വിവാഹമോചനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചു. മാസ്‌ക് ധരിച്ചതിനാല്‍ തലയിലേക്ക് വിരല്‍ ചൂണ്ടി ചന്ദനക്കുറി കാണിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

ക്ഷേത്രദര്‍ശനത്തിനെത്തിയ നടിയോട് വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യം; ചുട്ട മറുപടിയുമായി തെന്നിന്ത്യന്‍ താരം, വീഡിയോ വൈറല്‍


അതേ സമയം 2017 ഒക്ടോബര്‍ ആറിന് വിവാഹിതരായ സാമന്തയും നാഗചൈതന്യയും വിവാഹ മോചനത്തിന് തയ്യാറാകുകയാണ് എന്നാണ് തെലുങ്ക് പ്രാദേശിക മാധ്യമങ്ങളിലെ റിപോര്‍ട്. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേരിന്റെ കൂടെ ഉണ്ടായിരുന്ന നാഗചൈതന്യയുടെ 'അകിനേനി' എന്ന കുടുംബഭാഗം സാമന്ത മാറ്റിയിരുന്നു. ഇതാണ് റൂമറിന് ഇടയാക്കിയത്. 

ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് എന്നും റിപോര്‍ടുകള്‍ വരുന്നു. ഇവര്‍ കുടുംബ കോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിന് കൗണ്‍സിലിംഗ് ഘട്ടത്തിലാണ് എന്നും അഭ്യൂഹങ്ങളുണ്ടെന്ന്. അതേസമയം വിവാഹമോചനത്തില്‍ നാഗചൈതന്യയുടെ പിതാവ് നാഗാര്‍ജുന ഇടപെടുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

 

Keywords:  News, National, India, Entertainment, Actress, Divorce, Video, Social Media, Temple, ANGRY Samantha Akkineni reacts to question on divorce with Naga Chaitanya during Tirumala temple visit, Video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia