ആന്‍ഡ്രിയ വീണ്ടും വെളിപ്പെടുത്തുന്നു; ഫഹദിനെ പ്രണയിച്ചിട്ടില്ലെന്ന്
May 13, 2013, 15:41 IST
ADVERTISEMENT
ഫഹദിനെ ഒരിക്കലും പ്രണയിച്ചിട്ടില്ലെന്നും പ്രണയിക്കാന്‍ സമയം കിട്ടിയിട്ടില്ലെന്നും നടി ആന്‍ഡ്രിയ ജര്‍മിയ വെളിപ്പെടുത്തി. ഫഹദുമായുള്ള പ്രണയത്തെ കുറിച്ച് ഒരു അഭിമുഖത്തിലാണ് ആന്‍ഡ്രിയ തന്റെ നിലപാട് വ്യക്തമാക്കിയത്. ഫഹദുമായി കടുത്ത പ്രണയത്തിലാണെന്നും ഇരുവരും വിവാഹ കഴിക്കുമെന്നുള്ള പ്രചരണം ആന്‍ഡ്രിയ തള്ളിക്കളഞ്ഞു. സിനിമയോടാണ് ഇപ്പോള്‍ തനിക്ക് പ്രണയം. പലകാര്യങ്ങളിലും താന്‍ തിരക്കിലാണ്. ഇതിനിടയില്‍ ഫഹദിനെ പ്രണയിക്കാന്‍ സമയം കിട്ടിയില്ല. പെട്ടെന്ന് കല്ല്യാണം കഴിച്ച് ഒതുങ്ങികൂടാനും തന്നെ കിട്ടില്ലെന്നും ആന്‍ഡ്രിയ തുറന്നടിച്ചു.
'അന്നയും റസൂലും' എന്ന ചിത്രത്തില്‍ പ്രണയജോഡികളായതോടെയാണ് ഇരുവരും ജീവിതത്തിലും കടുത്ത പ്രണയത്തിലാണെന്ന റിപ്പോട്ടുകള്‍ പുറത്തുവന്നത്. ഇതിന് ശേഷം ഫഹദ് നായകനാകുന്ന 'നോര്‍ത്ത് 24 കാതം' എന്ന ചിത്രത്തില്‍ നിന്നും ആന്‍ഡ്രിയ പിന്മാറിയത് സിനിമ പ്രവര്‍ത്തകര്‍ക്കിടയിലും മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. ആന്‍ഡ്രിയ ഫഹദിനെ ചതിച്ചതാണെന്നും പ്രചരണം ഉയര്‍ന്നിരുന്നു. എന്നാല്‍ ആന്‍ഡ്രിയയുമായി പ്രണയത്തിലാണെന്ന സൂചന ഫഹദ് നല്‍കിയിരുന്നെങ്കിലും നടിയുടെ പുതിയ വെളിപ്പെടുത്തലോടെ വെട്ടിലായിരിക്കുന്നത് ഫഹദ് ഫാസിലാണ്. ഫഹദിന്റെ കരിയറിന് ഇത് ദോഷം ചെയ്യുമെന്നാണ് സിനിമ പ്രവര്‍ത്തകരും ആരാധകരും പറയുന്നത്.

Keywords: Entertainment, Cinema, Film, Andrea, Fahad Fasil, Love, Affair, Annayum Rasoolum, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.